---
title: "#Aadhaar |ആധാർ മേള; കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ വടകരയിൽ ആധാർ മേളയൊരുക്കി "
english_title: "#Aadhaar #Fair; #Kerala #AdvocateClerksAssociation organized Aadhaar Fair at #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126218/aadhaar-fair-kerala-advocateclerksassociation-organized-aadhaar-fair-at-vadakara"
published_at: "2023-06-30T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ee7d80ed29_aadharmela.jpg"
keywords: []
---

# #Aadhaar |ആധാർ മേള; കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ വടകരയിൽ ആധാർ മേളയൊരുക്കി 

> **Lead Summary:** **വടകര: **ഭാരതീയ തപാൽ വകുപ്പിന്റെ സഹകരണത്തോടെ കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ വടകര യൂനിറ്റ്‌ ആധാർ മേള വടകര കോർട്ട് കോപ്ലക്സിലെ ക്ലാർക്ക്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. മേള അഡീഷണൽ ജില്ല ജഡ്ജ് & എൻഡിപിഎസ് കേസ് സ്പെഷൽ ജഡ്ജ് സുരേഷ് ബാബു. വി. പി. എം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ഭാരതീയ തപാൽ വകുപ്പിന്റെ സഹകരണത്തോടെ കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ വടകര യൂനിറ്റ്‌ ആധാർ മേള വടകര കോർട്ട് കോപ്ലക്സിലെ ക്ലാർക്ക്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. മേള അഡീഷണൽ ജില്ല ജഡ്ജ് & എൻഡിപിഎസ് കേസ് സ്പെഷൽ ജഡ്ജ് സുരേഷ് ബാബു. വി. പി. എം ഉദ്ഘാടനം ചെയ്തു.

വടകര ഡിവിഷൻ പോസ്റ്റൽ സുപ്രണ്ട് മോഹനൻ സി.കെ മുഖ്യ അതിഥിയായി. കെ.എ സി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി. പ്രദീപൻ എന്നിവർ സംസാരിച്ചു. സുഭാഷ് കോറോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി എം വിനു അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് വടകര പോസ്റ്റൽ ഡിവിഷനിലെ സബിൻ ബാബു, ഷഹറാസ്, ഷീജ പ്രഭാകരൻ, മനോജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126218/aadhaar-fair-kerala-advocateclerksassociation-organized-aadhaar-fair-at-vadakara)