---
title: "#manorama |മനോരമയ്ക്ക് വക്കീൽ നോട്ടീസ്; 'നഗരസഭാ വക കഞ്ചാവ് കൃഷി' നഗരസഭ വക്കീൽ നോട്ടീസ് അയച്ചു "
english_title: "#Lawyer #Notice to #Manorama; The #municipallawyer has sent a #notice to #'Ganjacultivation by the #municipality'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126524/lawyer-notice-to-manorama-the-municipallawyer-has-sent-a-notice-to-ganjacultivation-by-the-municipality"
published_at: "2023-07-01T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a039005c1d9_vatakaramuncipal.jpg"
keywords: []
---

# #manorama |മനോരമയ്ക്ക് വക്കീൽ നോട്ടീസ്; 'നഗരസഭാ വക കഞ്ചാവ് കൃഷി' നഗരസഭ വക്കീൽ നോട്ടീസ് അയച്ചു 

> **Lead Summary:** > **വടകര: **വസ്തുതാ വിരുദ്ധ വാർത്തയെന്ന് ആരോപിച്ച് മലയാള മനോരമയ്ക്കെതിരെ വടകര നഗരസഭ വക്കീൽ നോട്ടീസ് അയച്ചു. "വടകര നഗരസഭാ വക കഞ്ചാവ് കൃഷി" എന്ന പേരിൽ വടകര നഗരസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറാവാതിരുന്നതിനാലാണ് വക്കീൽ നോട്ടീസ് അയച്ചത്.

## Article Content

> **വടകര: **വസ്തുതാ വിരുദ്ധ വാർത്തയെന്ന് ആരോപിച്ച് മലയാള മനോരമയ്ക്കെതിരെ വടകര നഗരസഭ വക്കീൽ നോട്ടീസ് അയച്ചു. "വടകര നഗരസഭാ വക കഞ്ചാവ് കൃഷി" എന്ന പേരിൽ വടകര നഗരസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറാവാതിരുന്നതിനാലാണ് വക്കീൽ നോട്ടീസ് അയച്ചത്.

അഡ്വ. കെ എം രാംദാസ് അസോസിയേറ്റ്സ് മുഖേന അയച്ച വക്കീൽ നോട്ടീസിൽ നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം വാർത്ത തിരുത്താത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു. മനോരമ പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു, ചീഫ് എഡിറ്റർ മാമൻ മാത്യു, മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, റിപ്പോർട്ടർ ശശി എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126524/lawyer-notice-to-manorama-the-municipallawyer-has-sent-a-notice-to-ganjacultivation-by-the-municipality)