വടകരയില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

വടകരയില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
Nov 25, 2021 11:22 AM | By Rijil

വടകര : വടകര വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ പമ്പിങ് മെയിന്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും എടച്ചേരി, ഏറാമല, ഒഞ്ചിയം, ചോറോട്, അഴിയൂര്, വില്യാപ്പള്ളി എന്നീ പഞ്ചായത്തുകളിലും വടകര നഗരസഭയുടെ ചില ഭാഗങ്ങളിലും കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് പുറമേരി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.


കേരളോത്സവം: മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കോഴിക്കോട് :   സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2021 കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി നടത്തും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും www.keralotsavam.com എന്ന വെബ്‌സൈറ്റ് മുഖേന നവംബര്‍ 25 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റർ നമ്പറും കോഡ് നമ്പറും ഉപയോഗിച്ചാണ് മത്സരാര്‍ത്ഥികള്‍ റെക്കോഡ് ചെയ്ത വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടത്. വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ കോഡ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. കലാ മത്സരങ്ങള്‍ മാത്രമാണ് ഇത്തവണ നടത്തുന്നത്. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങള്‍ ഒഴിവാക്കി ജില്ലാ- സംസ്ഥാനതല മത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രാഥമിക തലത്തില്‍ പരിശോധനാ സമിതിയുടെ വിധി നിര്‍ണയത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിന്റെയും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാ തലത്തില്‍ നല്‍കും. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരു തവണ കൂടി മത്സര ഇനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യണം. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. വിവരങ്ങള്‍ക്ക്: www.keralotsavam.com. ഫോൺ: 9605098243, 8138898124, 04902373371.

In Vadakara today and tomorrow Drinking water supply will be cut off

Next TV

Related Stories
ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക്  സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

Jan 20, 2022 06:32 PM

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍...

Read More >>
കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

Jan 20, 2022 06:13 PM

കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത്...

Read More >>
ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Jan 20, 2022 05:36 PM

ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

വൈക്കിലിശ്ശേരി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു....

Read More >>
അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത്

Jan 20, 2022 05:03 PM

അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീനമായ കാലിതൊഴുത്ത്

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം...

Read More >>
കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍

Jan 20, 2022 04:14 PM

കശുമാങ്ങയില്‍ നിന്ന് മദ്യം ; കേരള ഫെനി ഫാക്ടറി വടകരയില്‍

ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍...

Read More >>
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി   സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

Jan 20, 2022 01:55 PM

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വില്യാപ്പള്ളി സ്വദേശിയും ബഹറിനില്‍ പ്രവാസിയുമായി അഷറഫിന് 136 ദിനാര്‍ (ഇന്ത്യന്‍ രൂപ 25,000 )...

Read More >>
Top Stories