---
title: "#vadakara |മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ 2023 പ്രവേശനോത്സവം "
english_title: "#MemundaHigherSecondarySchool #2023 #EntranceFestival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126844/memundahighersecondaryschool-2023-entrancefestival"
published_at: "2023-07-02T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1a653023e2_praveshanolsavam.jpg"
keywords: []
---

# #vadakara |മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ 2023 പ്രവേശനോത്സവം 

> **Lead Summary:** **വടകര: **മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ 2023 പ്രവേശനോത്സവം നടന്നു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം കലാഭവൻ സരിഗ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

## Article Content

**വടകര: **മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ 2023 പ്രവേശനോത്സവം നടന്നു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം കലാഭവൻ സരിഗ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഹെഡ്മാസ്റ്റർ പി കെ ജിതേഷ് മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ബി ബീന, പി ടി എ പ്രസിഡണ്ട് എം വി തോമസ്, വാർഡ് മെമ്പർ കെ കെ സിമി, ജയശ്രീ ബി ദിലീപ്, പി പി പ്രഭാകരൻ മാസ്റ്റർ, പി കെ കൃഷ്ണദാസ്, പി കെ ജയരാമൻ, ടി പി രജുലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻ നിധിൻ സ്വാഗതവും, വിശാഖ് നന്ദിയും പറഞ്ഞു. സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126844/memundahighersecondaryschool-2023-entrancefestival)