---
title: "#vadakara |വടകരയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ "
english_title: "A #youngwoman hanged herself at her #husband's #house in #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126856/a-youngwoman-hanged-herself-at-her-husbands-house-in-vadakara"
published_at: "2023-07-02T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1ad7f96198_deathvadakara.jpg"
keywords: []
---

# #vadakara |വടകരയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **വടകര: **യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൂട്ടങ്ങാരം കുനിയിൽ അരുണിന്റെ ഭാര്യ അശ്വനിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അരുൺ ഗൾഫിലാണ്. ഒരു വർഷം മുമ്പ് ആണ് വിവാഹിതയായത്. ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

## Article Content

**വടകര: **യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കൂട്ടങ്ങാരം കുനിയിൽ അരുണിന്റെ ഭാര്യ അശ്വനിയാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അരുൺ ഗൾഫിലാണ്. ഒരു വർഷം മുമ്പ് ആണ് വിവാഹിതയായത്. ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

രാവിലെ ഫോണുമായി മുകൾ നിലയിലേക്ക് പോയ അശ്വനിയെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുതുപ്പണം മണപ്പുറത്ത് വേണുനാഥിന്റെയും പരേതയായ വനജയുടെയും മകളാണ്. സഹോദരൻ: വരുൺനാഥ്. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126856/a-youngwoman-hanged-herself-at-her-husbands-house-in-vadakara)