---
title: "#ayancheriroad |മന്ത്രി വാഗ്ദാനം പാലിച്ചു; സുരക്ഷാ ഭിത്തി നിർമ്മാണം; തിരുവള്ളൂർ - ആയഞ്ചേരി റോഡിന് 50 ലക്ഷ കൂടി  അനുവദിച്ചു"
english_title: "An additional Rs 50 lakh has been #sanctioned to #Tiruvallur-AyancheryRoad for construction of security wall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126998/an-additional-rs-50-lakh-has-been-sanctioned-to-tiruvallur-ayancheryroad-for-construction-of-security-wall-new"
published_at: "2023-07-03T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2779597cc7_riyasayancheri.jpg"
keywords: []
---

# #ayancheriroad |മന്ത്രി വാഗ്ദാനം പാലിച്ചു; സുരക്ഷാ ഭിത്തി നിർമ്മാണം; തിരുവള്ളൂർ - ആയഞ്ചേരി റോഡിന് 50 ലക്ഷ കൂടി  അനുവദിച്ചു

> **Lead Summary:** **വടകര: **പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകിയ വാഗ്ദാനം പാലിച്ചു. സുരക്ഷാ ഭിത്തി നിർമ്മാണത്തിനായി തിരുവള്ളൂർ ആയഞ്ചേരി റോഡിന് 50 ലക്ഷം രൂപ അധികമായി അനുവദിച്ചു. 2019-20 സാമ്പത്തിക വർഷം സർക്കാർ 1.50 കോടി രൂപ അനുവദിച്ച തിരുവള്ളൂർ ആയഞ്ചേരി റോഡ് പ്രവർത്തി വിവിധ സാങ്കേതിക കുരുക്കുകൾ മറികടന്ന് പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

## Article Content

**വടകര: **പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നൽകിയ വാഗ്ദാനം പാലിച്ചു. സുരക്ഷാ ഭിത്തി നിർമ്മാണത്തിനായി തിരുവള്ളൂർ ആയഞ്ചേരി റോഡിന് 50 ലക്ഷം രൂപ അധികമായി അനുവദിച്ചു. 2019-20 സാമ്പത്തിക വർഷം സർക്കാർ 1.50 കോടി രൂപ അനുവദിച്ച തിരുവള്ളൂർ ആയഞ്ചേരി റോഡ് പ്രവർത്തി വിവിധ സാങ്കേതിക കുരുക്കുകൾ മറികടന്ന് പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാൽ വയൽപ്രദേശത്ത് കൂടി കടന്നുപോകുന്ന ഈ റോഡിന് കുറഞ്ഞ ഭാഗത്ത് മാത്രമേ സുരക്ഷാ ഭിത്തി നിർമ്മാണം ഉൾപ്പെടുത്തിയിട്ടുള്ളു എന്ന കാര്യം പ്രവർത്തി പുരോഗമിക്കുന്ന സമയത്ത് ശ്രദ്ധയിൽപ്പെട്ടു. 12-6-2023 ന് പ്രവൃത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയഞ്ചേരിയിൽ വന്ന സമയത്ത് ഇക്കാര്യം കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ ശ്രദ്ധയിൽ പെടുത്തുകയും പ്രശ്നം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയും ചെയ്തു.

തുടർന്ന് റോഡിന്റെ സുരക്ഷാ ഭിത്തിനിർമ്മാണത്തിനായുളള 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അംഗീകരിച്ചു. പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ഉടൻ ഉണ്ടാകും. സമയബന്ധിതമായി പ്രശ്നത്തിൽ ഇടപെട്ട് ഫണ്ട് അനുവദിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126998/an-additional-rs-50-lakh-has-been-sanctioned-to-tiruvallur-ayancheryroad-for-construction-of-security-wall-new)