---
title: "#azhiyur |ദുരന്തനിവാരണ പരിശീലനം; അഴിയൂരിൽ ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു "
english_title: "#disaster preparedness #training; #Organized #disastermanagement #trainingclass at #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127115/disaster-preparedness-training-organized-disastermanagement-trainingclass-at-azhiyur"
published_at: "2023-07-03T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2c2f495c47_duranthanivaranaclass.jpg"
keywords: []
---

# #azhiyur |ദുരന്തനിവാരണ പരിശീലനം; അഴിയൂരിൽ ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **അഴിയൂർ: **ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**അഴിയൂർ: **ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

വടകര ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജു, കെ.എസ്.ഇ.ബി അഴിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ബൈജു തോമസ് എന്നിവർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് എം.കെ, പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ.കെ എന്നിവർ സംസാരിച്ചു. വാർഡ് ജനപ്രതിനിധികൾ, എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127115/disaster-preparedness-training-organized-disastermanagement-trainingclass-at-azhiyur)