---
title: "ചോറോട് അതി ദരിദ്ര നിര്‍ണ്ണയ പരിശീലന  പരിപാടി സംഘടിപ്പിച്ചു"
english_title: " Very poor diagnostic training   The event was organized in chorode "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12737/very-poor-diagnostic-training-the-event-was-organized-in-chorode"
published_at: "2021-11-25T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f5d9ee2283_chorode gp.jpg"
keywords: []
---

# ചോറോട് അതി ദരിദ്ര നിര്‍ണ്ണയ പരിശീലന  പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** വള്ളിക്കാട്: അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയ്ക്കായ് ചോറോട് ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലെയും വാര്‍ഡ്തല കമ്മിറ്റികള്‍ക്ക് പരിശീലനം നല്‍കി. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വള്ളിക്കാട്: അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയ്ക്കായ് ചോറോട് ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലെയും വാര്‍ഡ്തല കമ്മിറ്റികള്‍ക്ക് പരിശീലനം നല്‍കി. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ അമ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.നാരായണന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ അശോകന്‍ ടി.ടി, ആലീസ് വിനോദ്, ബാലകൃഷ്ണന്‍ എം.സി., അനില്‍കുമാര്‍ വി എന്നിവര്‍ പ്രസംഗിച്ചു.രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന ക്ലാസുകളില്‍ ഇരുന്നൂറ്റി അമ്പത് പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12737/very-poor-diagnostic-training-the-event-was-organized-in-chorode)