---
title: "#vadakara |കുറുന്തോടി എംഎൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "#Kurunthodi #MLP school inaugurated the #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127425/kurunthodi-mlp-school-inaugurated-the-building"
published_at: "2023-07-04T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a40d1759f57_kurunthodischool.jpg"
keywords: []
---

# #vadakara |കുറുന്തോടി എംഎൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര:** കുറുന്തോടി എം എൽ പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടം വടകര എംപി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പ്രസീന കെ എം റിപ്പോർട്ട് അവതരിപ്പിച്ചു. ഉപഹാര സമർപ്പണം മാനേജർ കെ ചന്ദ്രിക നിർവഹിച്ചു.

## Article Content

**വടകര:** കുറുന്തോടി എം എൽ പി സ്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടം വടകര എംപി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പ്രസീന കെ എം റിപ്പോർട്ട് അവതരിപ്പിച്ചു. ഉപഹാര സമർപ്പണം മാനേജർ കെ ചന്ദ്രിക നിർവഹിച്ചു.

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷ്റഫ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ശശിധരൻ പി കെ ബിന്ദു , കൊളായി രാമചന്ദ്രൻ മാസ്റ്റർ, പി എം ബാലൻ, സജിത്ത് പൊറ്റമ്മൽ, എംപി ഗീത, രാധാകൃഷ്ണൻ ഒതയോത്ത്, റീബാ വി കെ, പി എം കണാരൻ മാസ്റ്റർ, കെ ശ്രീനിവാസൻ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ കെ പ്രദീപൻ സ്വാഗതം പറഞ്ഞു, പി എം നരേന്ദ്രനാഥ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127425/kurunthodi-mlp-school-inaugurated-the-building)