---
title: "#vadakara |സൗജന്യ പരിശീലനം; മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ് പരീക്ഷ -സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം"
english_title: "#Freetraining; #EntranceExam -#CivilServiceExamTraining for #Children of #Fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127428/freetraining-entranceexam-civilserviceexamtraining-for-children-of-fishermen"
published_at: "2023-07-04T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a40fbb9521c_exam.jpg"
keywords: []
---

# #vadakara |സൗജന്യ പരിശീലനം; മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ് പരീക്ഷ -സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം

> **Lead Summary:** **വടകര: **സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ/ എൻട്രൻസ് പരീക്ഷ, സിവിൽ സർവ്വീസ് പരീക്ഷ എന്നിവക്ക് പരിശീലനം നൽകുന്നു. ഒരു വർഷത്തേയ്ക്കാണ് സൗജന്യ റസിഡൻഷ്യൽ പരിശീലനം നൽകുന്നത്.

## Article Content

**വടകര: **സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ/ എൻട്രൻസ് പരീക്ഷ, സിവിൽ സർവ്വീസ് പരീക്ഷ എന്നിവക്ക് പരിശീലനം നൽകുന്നു. ഒരു വർഷത്തേയ്ക്കാണ് സൗജന്യ റസിഡൻഷ്യൽ പരിശീലനം നൽകുന്നത്.

ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ അർഹതയുളളു. യോഗ്യത: ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനം- പ്ലസ്ടു സയൻസ് പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ( ഫിസിക്സ്, കെമ്സ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തം 85 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം - 60 ശതമാനം മാർക്കോടെ ബിരുദം. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127428/freetraining-entranceexam-civilserviceexamtraining-for-children-of-fishermen)