---
title: "#plastic |പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞ അഴിയൂരിലെ വീട്ടുടമക്ക് പിഴ ചുമത്തി "
english_title: "A homeowner in #Azhiyur was fined for throwing away #plasticwaste"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127432/a-homeowner-in-azhiyur-was-fined-for-throwing-away-plasticwaste"
published_at: "2023-07-04T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4125137059_plastic.jpg"
keywords: []
---

# #plastic |പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞ അഴിയൂരിലെ വീട്ടുടമക്ക് പിഴ ചുമത്തി 

> **Lead Summary:** **അഴിയൂർ: **ഹരിതകർമ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ വലിച്ചെറിഞ്ഞ വീട്ടുടമക്ക് പിഴ ചുമത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്‌. അഴിയൂർ ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡിൽ താമസിക്കുന്ന വീട്ടുടമയാണ് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞത്.

## Article Content

**അഴിയൂർ: **ഹരിതകർമ്മ സേനക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ വലിച്ചെറിഞ്ഞ വീട്ടുടമക്ക് പിഴ ചുമത്തി അഴിയൂർ ഗ്രാമപഞ്ചായത്ത്‌. അഴിയൂർ ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡിൽ താമസിക്കുന്ന വീട്ടുടമയാണ് പ്ലാസ്റ്റിക് മാലിന്യം കൈമാറാതെ പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തുകയും പിഴ ചുമത്തുകയുമായിരുന്നു. വരും ദിവസങ്ങളിലും അഴിയൂർ പഞ്ചായത്തിൽ പരിശോധന ശക്തമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127432/a-homeowner-in-azhiyur-was-fined-for-throwing-away-plasticwaste)