---
title: "#Health Centre| അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം; ജീവനക്കാരെ നിയമിക്കണം"
english_title: "#Health Centre #azhiyur #familyhealthcenter #employees #appointment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127659/health-centre-azhiyur-familyhealthcenter-employees-appointment"
published_at: "2023-07-05T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a52bf2c1fd1_azhiyur_health_center_.jpg"
keywords: []
---

# #Health Centre| അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം; ജീവനക്കാരെ നിയമിക്കണം

> **Lead Summary:** **അഴിയൂർ : [ ** ദിനംപ്രതി നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഡോക്ടർ, ഫാർമസിസ്‌റ്റ്, ലാബ് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂർ : [ ** ദിനംപ്രതി നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഡോക്ടർ, ഫാർമസിസ്‌റ്റ്, ലാബ് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഒപ്പം മാറിപ്പോകുന്ന ജനകീയ ഡോക്ടർ കെ കെ അബ്ദുൾ നസീറിന് ജൂലായ് എട്ടിന് കാലത്ത് പത്ത് മണിക്ക് യാത്രയയപ്പ് നൽകാനും തീരുമാനിച്ചു. പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.

രമ്യ കരോടി, പി ശ്രീധരൻ, കെ എ സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, കെ കെ ജയചന്ദ്രൻ, കെ അൻവർഹാജി,, കെ പ്രശാന്ത്, സി സുഗതൻ, കെ കെ രാജൻ, അനുഷ ആനന്ദ സദനം, കെ ലീല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127659/health-centre-azhiyur-familyhealthcenter-employees-appointment)