---
title: "#vatakara |വടകര ഏറാമലയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല "
english_title: "The young man who was swept away in the #Vadakara #Eramala could not be found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/127828/the-young-man-who-was-swept-away-in-the-vadakara-eramala-could-not-be-found"
published_at: "2023-07-06T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6273b8a521_vadakaramissing.jpg"
keywords: []
---

# #vatakara |വടകര ഏറാമലയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല 

> **Lead Summary:** **വടകര:** വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല . ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ഇന്നലെ വൈകുന്നേരം ആണ് കനാലിലേക്ക് വീണത്.

## Article Content

**വടകര:** വടകരയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല . ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ഇന്നലെ വൈകുന്നേരം ആണ് കനാലിലേക്ക് വീണത്.

പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല .രാത്രിയോടെയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. 

ഇന്ന് രാവിലെ 7 മണിയോടെ തന്നെ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ വിജീഷിന് വേണ്ടി തെരച്ചിൽ തുടങ്ങി. വടകര ഫയർ സ്റ്റേഷൻ ഓഫീസർ മനോജ്, എടച്ചേരി എസ് ഐ കിരൺ വി കെ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇന്നലെ കനാലിൽ നിന്നും മീൻ പിടിക്കുന്നതിന് മുന്നോടിയായി പായൽ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഒപ്പം ഉണ്ടായ സുഹൃത്തുക്കൾരക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജീഷ് അപകടത്തിൽ പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/127828/the-young-man-who-was-swept-away-in-the-vadakara-eramala-could-not-be-found)