---
title: "കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നിര്‍മ്മാണം  അട്ടിമറിക്കുകയാണെന്ന് മുന്‍ എംഎല്‍എ  പാറക്കല്‍ അബ്ദുള്ള"
english_title: "Former MLA  parakkal Abdullah press meet "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12785/former-mla-parakkal-abdullah-press-meet"
published_at: "2021-11-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f972875d1e_press club .parakkal .jpg"
keywords: []
---

# കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നിര്‍മ്മാണം  അട്ടിമറിക്കുകയാണെന്ന് മുന്‍ എംഎല്‍എ  പാറക്കല്‍ അബ്ദുള്ള

> **Lead Summary:** വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം സ്ഥലം എംഎല്‍എയും സിപിഎം നേതൃത്വവും അട്ടിമറിക്കുകയാണെന്ന് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

## Article Content

വടകര: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം സ്ഥലം എംഎല്‍എയും സിപിഎം നേതൃത്വവും അട്ടിമറിക്കുകയാണെന്ന് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

2020 ല്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടി 10 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് വേണ്ടി പുതിയ എംഎല്‍എക്ക് ചുമതലയേറ്റിട്ട് ആറു മാസം കഴിഞ്ഞിട്ടും യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലമേറ്റെടുപ്പിനായി നീക്കി വെച്ചിട്ടുള്ള 10 കോടി രൂപയേ കുറിച്ചോ അടങ്കല്‍ തുകയായ 83. 43 കോടി രൂപയേ കുറിച്ചോ ഒന്നും പരാമര്‍ശിക്കാതെ 2.69 ടാറിംഗ് എന്ന മുഖം മിനുക്കല്‍ പരിപാടിയുമായി എംഎല്‍എ മുന്നോട്ട് പോവുകയാണ്.

പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഡാലോചന പുറത്ത് വന്നിരിക്കുന്നത്. 3 കോടിയോളം രൂപ ചെലവഴിച്ച് ടാറിംഗ് നടത്തിയതിന് ശേഷം വീണ്ടും 83 കോടി രൂപയലധികം തുക അതേ പദ്ധതിക്കായി ചെലവഴിക്കുമെന്നത് അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാനാവില്ല. പാറക്കല്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12785/former-mla-parakkal-abdullah-press-meet)