---
title: "#vatakara |വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി "
english_title: "The #bodyoftheyouth who went #missing in #Vatakara was found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128151/the-bodyoftheyouth-who-went-missing-in-vatakara-was-found"
published_at: "2023-07-07T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a79146c1646_bijeeshbody.jpg"
keywords: []
---

# #vatakara |വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **വടകര: **വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ആണ് കനാലിലേക്ക് വീണത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്.

## Article Content

**വടകര: **വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ആണ് കനാലിലേക്ക് വീണത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്.

പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസം ബിജീഷിനെ കണ്ടെത്താനായില്ല . രണ്ടു ദിവസത്തിന് ശേഷമാണ് തൊട്ടടുത്ത വയലിനോരത്തെ മരത്തിന്റെ താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്. കനാലിൽ നിന്നും മീൻ പിടിക്കുന്നതിന് മുന്നോടിയായി പായൽ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഒപ്പം ഉണ്ടായ സുഹൃത്തുക്കൾരക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജീഷ് അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128151/the-bodyoftheyouth-who-went-missing-in-vatakara-was-found)