---
title: "#vatakara| സമര ശൃംഖല ; പിണറായി ഭരണം കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് മാറ്റി - മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "#protest #pinarayi #ruled #kerala #intodark #mullappallyramachandran #vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128315/protest-pinarayi-ruled-kerala-intodark-mullappallyramachandran-vatakara"
published_at: "2023-07-07T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7fa1f4088a_mullappally.jpg"
keywords: []
---

# #vatakara| സമര ശൃംഖല ; പിണറായി ഭരണം കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് മാറ്റി - മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** **വടകര : [**ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലാണ് കേരളത്തിമിപ്പോഴെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 1957 ന് ശേഷം കമ്യൂണിസ്റ്റുകാരുള്‍പ്പെടെയുള്ളവര്‍ കേരളത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നുുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

## Article Content

**വടകര : [**ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലാണ് കേരളത്തിമിപ്പോഴെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 1957 ന് ശേഷം കമ്യൂണിസ്റ്റുകാരുള്‍പ്പെടെയുള്ളവര്‍ കേരളത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നുുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നാരംഭിച്ച 'സമര ശൃംഖല'ക്ക് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി പ്രദീഷ് അധ്യക്ഷത വഹിച്ചു ഓരോ ദിനവും പുലരുന്നത് പുതിയ അഴിമതി കഥയുമായാണ്.

പണമില്ലെന്ന് പറയുമ്പോഴും ധൂര്‍ത്തും ആര്‍ബാഡവും തുടരുകയാണ്. പി എസ് സി യെ തകര്‍ത്തു.വ്യാജ സര്‍ട്ടിഫിക്കറ്റുമായി പലരും ജോലിയിലും വിവിധ കോഴ്‌സുകളിലും കയറി കൂടുന്നു. വിലക്കയറ്റം കൊണ്ട് സാധാരണക്കാരന് ജീവിക്കാന്‍ പറ്റാതായി. ജീിവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും കൃത്യമായി കൊടുക്കുന്നില്ല.

ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ പിടിച്ചുവെച്ചിരിക്കുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പ്രദീപന്‍,കെ ഡബ്ല്യു എ എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പ്രമോദ്,കെ വിനോദന്‍,ടി പി ജഗദീശന്‍്,പി സനല്‍കുമാര്‍,ടി ജി അശ്വിനി,പി പി ഇസ്മായീല്‍,കെ സുരേഷ്,സി യുഗേഷ്,സി പ്രശാന്ത് പി പി ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128315/protest-pinarayi-ruled-kerala-intodark-mullappallyramachandran-vatakara)