---
title: "#vatakara | വടകരയിൽ മഴയ്ക്ക് ശമനം; ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങി"
english_title: "#Rain eases in #Vatakara; Those in the #camps #returned to their #homes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128709/rain-eases-in-vatakara-those-in-the-camps-returned-to-their-homes-new"
published_at: "2023-07-08T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a99f6307fb4_rain3.jpg"
keywords: []
---

# #vatakara | വടകരയിൽ മഴയ്ക്ക് ശമനം; ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങി

> **Lead Summary:** **വടകര: **തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് ശമനമായതോടെ നിലവില്‍ വടകര താലൂക്കില്‍ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങി. പന്നിയങ്കര വില്ലേജിലെ ജി.എല്‍.പി.എസ് കപ്പക്കല്‍, ചേവായൂര്‍ വില്ലേജിലെ ജി.എച്ച്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, മാവൂര്‍ വില്ലേജിലെ കച്ചേരിക്കുന്ന് അങ്കണവാടി, എന്നിവിടങ്ങളിലും ജില്ലയിൽ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്.

## Article Content

**വടകര: **തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് ശമനമായതോടെ നിലവില്‍ വടകര താലൂക്കില്‍ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങി. പന്നിയങ്കര വില്ലേജിലെ ജി.എല്‍.പി.എസ് കപ്പക്കല്‍, ചേവായൂര്‍ വില്ലേജിലെ ജി.എച്ച്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, മാവൂര്‍ വില്ലേജിലെ കച്ചേരിക്കുന്ന് അങ്കണവാടി, എന്നിവിടങ്ങളിലും ജില്ലയിൽ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്.

കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വടകരയിലും പ്രദേശങ്ങളിലുമായി മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു . വീടുകളിലും റോഡുകളിലും മറ്റുമായി വെള്ളം നിറയുകയും ചെയ്തു. കൂടാതെ ഏറാമലയിൽ കനാലിൽ വീണു ഒഴുക്കിൽപ്പെട്ട് ഒരു യുവാവും വടകര മണിയൂരിൽ മഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരു വിദ്യാർത്ഥിയും മരിച്ചു.കൂടാതെ വടകര ആശുപത്രിയുടെ മതിലും ഇടിഞ്ഞു.

സഹായങ്ങൾക്കായി ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍.

കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 - 2371002 കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967 താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088 വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361 കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128709/rain-eases-in-vatakara-those-in-the-camps-returned-to-their-homes-new)