---
title: "ദേശീയപാതയില്‍ അപകട ഭീഷണി ഉയര്‍ത്തിയ തെങ്ങ് നാട്ടുകാര്‍ മുറിച്ച് നീക്കി"
english_title: " Raised the threat of accidents on the national highway The coconut was cut and removed by the locals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12892/raised-the-threat-of-accidents-on-the-national-highway-the-coconut-was-cut-and-removed-by-the-locals"
published_at: "2021-11-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a07db63a847_thengu .jpg"
keywords: []
---

# ദേശീയപാതയില്‍ അപകട ഭീഷണി ഉയര്‍ത്തിയ തെങ്ങ് നാട്ടുകാര്‍ മുറിച്ച് നീക്കി

> **Lead Summary:** വടകര : പുതിയ ബസ്റ്റാന്റ് പരിസരത്ത് കാല്‍നടക്കാര്‍ക്ക് ഭീഷണിയായി കിടക്കുന്ന തെങ്ങ് നാട്ടുകാര്‍ മുറിച്ചു നീക്കി . വടകര പുതിയ ബസ് സ്റ്റാന്‍ഡ് ദേശീയ പാത പരിസരത്ത് മൂന്നു മാസമായി ഫുട്പാത്തില്‍ വീണ തെങ്ങാണ് ആളുകള്‍ മുറിച്ചു നീക്കിയത്.

## Article Content

വടകര : പുതിയ ബസ്റ്റാന്റ് പരിസരത്ത് കാല്‍നടക്കാര്‍ക്ക് ഭീഷണിയായി കിടക്കുന്ന തെങ്ങ് നാട്ടുകാര്‍ മുറിച്ചു നീക്കി . വടകര പുതിയ ബസ് സ്റ്റാന്‍ഡ് ദേശീയ പാത പരിസരത്ത് മൂന്നു മാസമായി ഫുട്പാത്തില്‍ വീണ തെങ്ങാണ് ആളുകള്‍ മുറിച്ചു നീക്കിയത്.

രാത്രികാലങ്ങളില്‍ തെരുവ് വിലക്ക് പോലും ഇല്ലാത്ത ഈ ഫുട്പാത്തില്‍ വഴിയില്‍ കുറുകെ കിടക്കുന്ന മരത്തില്‍ തട്ടി നിരവധി ആളുകള്‍ക്ക് അപകടം സംഭവിച്ചിരുന്നു .എന്നാല്‍ അപകടാവസ്ഥ മുനിസിപ്പാലിറ്റി അധികാരികളോടും വാര്‍ഡ് അംഗത്തോടും ചൂണ്ടികാണിച്ചെങ്കിലും നീക്കം നടപടിയൊന്നും സ്വീകരിച്ചതുമില്ല.

ദിവസേന കുട്ടികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ കഴിഞ്ഞ ദിവസം വീണ്ടും അപകടം സംഭവിച്ചതോടെ വ്യപാരികളും ഡ്രൈവര്‍മാരും ഭീഷണിയയായ മരം നീക്കം ചെയ്യാന്‍ രംഗത്തിറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12892/raised-the-threat-of-accidents-on-the-national-highway-the-coconut-was-cut-and-removed-by-the-locals)