---
title: "#vatakara |വേർതിരിവില്ലാത്ത അനുമോദനം ശ്രദ്ധേയമായി "
english_title: "#Compliment to the #students who #passed the #SSLC - #Pluscategories"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/128930/compliment-to-the-students-who-passed-the-sslc-pluscategories"
published_at: "2023-07-09T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad79f208bb_anumodanam2.jpg"
keywords: []
---

# #vatakara |വേർതിരിവില്ലാത്ത അനുമോദനം ശ്രദ്ധേയമായി 

> **Lead Summary:** **വടകര:** വൈക്കിലശ്ശേരി തെരുവിൽ എസ് എസ് സി - പ്ലസ്ടു വിഭാഗങ്ങളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി. ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വിദ്യാഭ്യാസ വികസന സമിതിയാണ് വാർഡിലെ വിജയിച്ച എല്ലാവർക്കും, എൽ എസ് എസ് - യു എസ് എസ് വിജയിച്ചവർക്കും ക്ഷേത്രചിത്രകലയിൽ പ്രാഗൽഭ്യം തെളിയിച്ച ഷിബു രാജ് മലയിൽ, ഏറ്റവും ചെറിയ ഗാന്ധി ചിത്രം വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അനുരൂപ് എം.ടി.കെ എന്നിവർക്ക് നൽകിയ സ്വീകരണ പരിപാടി ഏറെ ശ്രദ്ധേയമായി.

## Article Content

**വടകര:** വൈക്കിലശ്ശേരി തെരുവിൽ എസ് എസ് സി - പ്ലസ്ടു വിഭാഗങ്ങളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി. ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വിദ്യാഭ്യാസ വികസന സമിതിയാണ് വാർഡിലെ വിജയിച്ച എല്ലാവർക്കും, എൽ എസ് എസ് - യു എസ് എസ് വിജയിച്ചവർക്കും ക്ഷേത്രചിത്രകലയിൽ പ്രാഗൽഭ്യം തെളിയിച്ച ഷിബു രാജ് മലയിൽ, ഏറ്റവും ചെറിയ ഗാന്ധി ചിത്രം വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അനുരൂപ് എം.ടി.കെ എന്നിവർക്ക് നൽകിയ സ്വീകരണ പരിപാടി ഏറെ ശ്രദ്ധേയമായി.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബി.മധുമാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ ,വി.അനിൽകുമാർ മാസ്റ്റർ, എം.അശോകൻ, കെ.ടി.കെ.ചന്ദ്രൻ, സി.പി.ചന്ദ്രൻ, പി.കെ.ശശി ,എൻ.കെ.മോഹനൻ, അനാമിക വി.പി. ,ആ കാഷ് പി. എന്നിവർ പ്രസംഗിച്ചു വാർഡ് വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് കുമാരി സ്വാതി പ്രകാശ് സ്വാഗതവും സെക്രട്ടറി സായ് തീർത്ഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/128930/compliment-to-the-students-who-passed-the-sslc-pluscategories)