---
title: "#vatakara |എം ശശിധരൻ അനുസ്മരണം; സമൂഹ നന്മ ലക്ഷ്യമാക്കി സർക്കാർ ജീവനക്കാർ പ്രവർത്തിക്കണം - കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ എ "
english_title: "#Governmentemployees should #work for the #betterment of the #society - #kadannapallyRamachandranMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129191/governmentemployees-should-work-for-the-betterment-of-the-society-kadannapallyramachandranmla"
published_at: "2023-07-10T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac14099de19_anusmaranam.jpg"
keywords: []
---

# #vatakara |എം ശശിധരൻ അനുസ്മരണം; സമൂഹ നന്മ ലക്ഷ്യമാക്കി സർക്കാർ ജീവനക്കാർ പ്രവർത്തിക്കണം - കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ എ 

> **Lead Summary:** **വടകര :** സമൂഹ നന്മ ലക്ഷ്യമാക്കിക്കൊണ്ട് ഉത്തരവാദിത്വം നിർവ്വഹിക്കാൻ സർക്കാർ ജീവനക്കാർ മുന്നോട്ട് വരണമെന്നും അഴിമതി രഹിത സിവിൽ സർവ്വീസിന് വേണ്ടി നേതൃത്വം നൽകിയ സംഘടനാ നേതാവായിരുന്നു എം.ശശിധരനെന്നും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ പ്രസ്ഥാവിച്ചു.

## Article Content

**വടകര :** സമൂഹ നന്മ ലക്ഷ്യമാക്കിക്കൊണ്ട് ഉത്തരവാദിത്വം നിർവ്വഹിക്കാൻ സർക്കാർ ജീവനക്കാർ മുന്നോട്ട് വരണമെന്നും അഴിമതി രഹിത സിവിൽ സർവ്വീസിന് വേണ്ടി നേതൃത്വം നൽകിയ സംഘടനാ നേതാവായിരുന്നു എം.ശശിധരനെന്നും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ പ്രസ്ഥാവിച്ചു.

എൻ.ജി.ഒ അസോസിയേഷൻ എസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന എം.ശശിധരന്റെ നാലാം ചരമവാർഷിക അനുസ്മരണ സമ്മേളനം വടകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണകൂടം രാജ്യത്തെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്. രക്തരൂഷിതമായ മണിപ്പൂരിലെ കലാപത്തിന് പരിഹാരം കാണാൻ ആത്മാർത്ഥമായ ഒരു ശ്രമവും പ്രധാനമന്ത്രി നടത്തിയിട്ടില്ലെന്നും കടന്നപ്പള്ളി കുറ്റപ്പെടുത്തി.

സംസ്ഥാന ജനറൽ സെക്രട്ടരി ബാബു ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.കെ.പി. ദിലീപ്, വി.ഗോപാലൻ മാസ്റ്റർ, സോമശേഖരൻ പി ജയപ്രകാശ്, വി.പി സുരേന്ദ്രൻ ,ബാബു പറമ്പത്ത്, ഗിരീഷ് കെ വി, സന്തോഷ് കാല, കോമത്ത് രാജൻ കെ.കെ.കണ്ണൻ ,രൻജിത്ത് വള്ളിൽ ,കെ.പി. ബാലൻ ടി.രാധാകൃഷ്ണൻ , കരിമ്പിൽ വസന്ത തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129191/governmentemployees-should-work-for-the-betterment-of-the-society-kadannapallyramachandranmla)