---
title: "#vatakara |ദേശീയ പാതയിൽ ദുരന്തമുഖം; അശാസ്ത്രീയ മണ്ണെടുപ്പ് അപകടക്കെണി ഒരുക്കി "
english_title: "#Tragedy on the #NationalHighway; #Unscientific soil mining has created a #dangertrap"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129202/tragedy-on-the-nationalhighway-unscientific-soil-mining-has-created-a-dangertrap"
published_at: "2023-07-10T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac1ad3cdabb_landslide.jpg"
keywords: []
---

# #vatakara |ദേശീയ പാതയിൽ ദുരന്തമുഖം; അശാസ്ത്രീയ മണ്ണെടുപ്പ് അപകടക്കെണി ഒരുക്കി 

> **Lead Summary:** **വടകര: **ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി, കണ്ണൂക്കര,കേളു ബസാർ എന്നിവിടങ്ങളിൽ അശാസ്ത്രീയമായി മണ്ണെടുത്തത് മൂലം നിലവിലെ ഹൈവേയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും അപകടാവസ്ഥയിലായിരിക്കുകയാണ്. ഏത് നിമിഷവും മണ്ണിടിച്ചലുണ്ടായി ഇവിടങ്ങളിൽ വൻ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്.

## Article Content

**വടകര: **ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി, കണ്ണൂക്കര,കേളു ബസാർ എന്നിവിടങ്ങളിൽ അശാസ്ത്രീയമായി മണ്ണെടുത്തത് മൂലം നിലവിലെ ഹൈവേയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും അപകടാവസ്ഥയിലായിരിക്കുകയാണ്. ഏത് നിമിഷവും മണ്ണിടിച്ചലുണ്ടായി ഇവിടങ്ങളിൽ വൻ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്.

ഓവുചാലുകൾ ഒഴിവാക്കിയതു മൂലം റോഡിന് വേണ്ടി മണ്ണെടുത്തിരിക്കുന്ന സ്ഥലങ്ങളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാൽനട യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയായി. നിലവിൽ ഈ വെള്ളക്കെട്ടിന് സമീപത്തു കൂടെയാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ കാൽ നടയാത്രയായ് പോവുന്നത്.

കൂടാതെ റോഡിന്റെ സമീപ പ്രദേശങ്ങൾ പൂർണ്ണായും വെള്ളത്തിനടിയിലാവുന്ന സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന ഈ വിഷയത്തിൽ അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129202/tragedy-on-the-nationalhighway-unscientific-soil-mining-has-created-a-dangertrap)