---
title: "ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം"
english_title: " Passenger trains should stop at halt stations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12921/passenger-trains-should-stop-at-halt-stations"
published_at: "2021-11-26T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a095d3b8394_MUKKALI STATION .jpg"
keywords: []
---

# ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം

> **Lead Summary:** **വടകര:** കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തുന്നില്ല. കോവിഡ് പ്രതിസന്ധിഏറെകുറെ മാറിവന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് വണ്ടിയായി ഓടുന്നു.ഇത് മൂലം സ്റ്റേഷനുകള്‍ കാടുകയറി കിടക്കുന്ന അവസ്ഥയാണ്. നാദാപുരം റോഡ്, മുക്കാളി ,വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍ എന്നിവിടങ്ങളിലെ റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട് രണ്ടുവര്‍ഷമായി.

## Article Content

**വടകര:** കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തുന്നില്ല. കോവിഡ് പ്രതിസന്ധിഏറെകുറെ മാറിവന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് വണ്ടിയായി ഓടുന്നു.ഇത് മൂലം സ്റ്റേഷനുകള്‍ കാടുകയറി കിടക്കുന്ന അവസ്ഥയാണ്. നാദാപുരം റോഡ്, മുക്കാളി ,വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍ എന്നിവിടങ്ങളിലെ റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട് രണ്ടുവര്‍ഷമായി.

കണ്ണൂര്‍- കോയമ്പത്തൂര്‍(നമ്പര്‍ 56650, 56651), മംഗലാപുരം- കോയമ്പത്തൂര്‍(56323 56324), തൃശ്ശൂര്‍- കണ്ണൂര്‍(56602, 56603), കോഴിക്കോട്- കണ്ണൂര്‍(56652, 56653) എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് ഈ സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നത്. സ്വകാര്യവ്യക്തികള്‍ കമ്മിഷന്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് വില്‍ക്കുന്ന സ്റ്റേഷനുകളാണ് ഹാള്‍ട്ട് സ്റ്റേഷനുകള്‍.

രാവിലെയും വൈകീട്ടും ഒട്ടേറെ യാത്രക്കാര്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ കയറാന്‍ ഈ ഹാള്‍ട്ട് സ്റ്റേഷന്‍ ഉപയോഗപ്പെടുത്തുമായിരുന്നു. വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരെല്ലാം ഈ സ്റ്റേഷനില്‍ കയറാനും ഇറങ്ങാനുമുണ്ടാവും.

കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാര്‍ വെള്ളയില്‍ സ്റ്റേഷനിലിറങ്ങിയാണ് തുടര്‍യാത്ര നടത്തുന്നത്. .ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നേരത്തെ പോലെ വണ്ടികള്‍ നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12921/passenger-trains-should-stop-at-halt-stations)