---
title: "#thiruvallur |മുകള്‍ രാജാക്കന്മാരുടെ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കല്‍ -കവി മുരുകൻ കാട്ടാക്കട "
english_title: "#KaviMuruganKattakada performed the formal #inauguration of the 10th #anniversarycelebration of #Navatarangam Kalakaika Vedi in #thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129372/kavimurugankattakada-performed-the-formal-inauguration-of-the-10th-anniversarycelebration-of-navatarangam-kalakaika-vedi-in-thiruvallur-new"
published_at: "2023-07-11T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad2264808fb_navathareangam.jpg"
keywords: []
---

# #thiruvallur |മുകള്‍ രാജാക്കന്മാരുടെ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കല്‍ -കവി മുരുകൻ കാട്ടാക്കട 

> **Lead Summary:** **തിരുവള്ളൂര്‍: ** 200 വര്‍ഷം ഇന്ത്യ ഭരിച്ച മുകള്‍ രാജാക്കന്മാരുടെ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കല്‍ ആണെന്ന് കവി മുരുകൻ കാട്ടാക്കട. ചാനിയംകടവ് നവതരംഗം കലാകായിക വേദിയുടെ ഇതുപതാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവള്ളൂര്‍: ** 200 വര്‍ഷം ഇന്ത്യ ഭരിച്ച മുകള്‍ രാജാക്കന്മാരുടെ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കല്‍ ആണെന്ന് കവി മുരുകൻ കാട്ടാക്കട. ചാനിയംകടവ് നവതരംഗം കലാകായിക വേദിയുടെ ഇതുപതാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനന ചോലയില്‍ കവിത ചൊല്ലി തുടങ്ങിയ പരിപാടിയില്‍ വടകരയിലെ കൊച്ചു പാട്ടുകാരി വൈക മനോജ് ഒപ്പം പാടി. രേണുക എന്ന കവിതയുമായി കവി സദസ്സിനെയും കുട്ടികളെയും ആവേശം കൊള്ളിച്ചു. കണ്ണട എന്ന കവിത ചൊല്ലിയപ്പോള്‍ സദസ്സും അത് ഏറ്റു പാടി. ജൂലൈ മുതൽ ഡിസംബർവരെ നീണ്ടു നിൽക്കുന്ന പരിപാടിയാണ് നടക്കുക.

> കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ മുഖ്യാഥിതിയായിരുന്നു.തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ,വാര്‍ഡ്‌ മെമ്പര്‍ മാരായ പ്രസീന,ഹാജിറ, കെ കെ ശങ്കരന്‍ , വി കെ കുട്ടി മാസ്റ്റര്‍ , കുണ്ടാട്ടില്‍ മൊയ്തു ,സന്ദീപ്‌ ,കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷനറും ലഹരിക്കെതിരെ പോരാടുന്ന ഫിലിപ്പ് മമ്പാടും മഹേഷ് ചിത്ര വർണ്ണവും നയിക്കുന്ന വാക്കും വരയും "തിരിച്ചറിവ്" എന്ന ബോധവൽക്കരണ പരിപാടിയും നടത്തി.

ചടങ്ങിൽ വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ 50 പ്രതിഭകളെയും ആദരിച്ചു . പരിപാടിയില്‍ സെക്രട്ടറി അജേഷ് എം കെ സ്വാഗതം പറഞ്ഞു , അഖിലേഷ്‌ എന്‍ എം അധ്യക്ഷനായി. ക്ലബ്‌ പ്രസി :അഭിലാഷ് നന്ദി പറഞ്ഞു. ഉല്ലാസ് എന്‍ എം സംസാരിച്ചു . തുടർന്ന് കോഴിക്കോട് യുനിവേസിറ്റി ടീംമിന്‍റെ മ്യൂസിക് നൈറ്റും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129372/kavimurugankattakada-performed-the-formal-inauguration-of-the-10th-anniversarycelebration-of-navatarangam-kalakaika-vedi-in-thiruvallur-new)