---
title: "#vatakara |മാതാപിതാക്കളാവണം ഓരോ കുഞ്ഞുങ്ങളുടെയും ലഹരി -ഫിലിപ്പ് മമ്പാട് "
english_title: "#Parents should be the #addiction of #everychild #Philip Mambad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129374/parents-should-be-the-addiction-of-everychild-philip-mambad"
published_at: "2023-07-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad23fe7cba9_philipmambad2.jpg"
keywords: []
---

# #vatakara |മാതാപിതാക്കളാവണം ഓരോ കുഞ്ഞുങ്ങളുടെയും ലഹരി -ഫിലിപ്പ് മമ്പാട് 

> **Lead Summary:** **വടകര: ** മാതാപിതാക്കളാവണം ഓരോ കുഞ്ഞുങ്ങളുടെയും ലഹരിയെന്ന് ഫിലിപ്പ് മമ്പാട് പറഞ്ഞു. ചാനിയംകടവ് നവതരംഗം ഇരുപതാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ലഹരി വിപത്തുകളെ കുറിച്ചും ബോധവൽക്കരണത്തിലേറെ തിരിച്ചറിവുകളാണ് വേണ്ടതെന്നും ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു.

## Article Content

**വടകര: ** മാതാപിതാക്കളാവണം ഓരോ കുഞ്ഞുങ്ങളുടെയും ലഹരിയെന്ന് ഫിലിപ്പ് മമ്പാട് പറഞ്ഞു. ചാനിയംകടവ് നവതരംഗം ഇരുപതാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ലഹരി വിപത്തുകളെ കുറിച്ചും ബോധവൽക്കരണത്തിലേറെ തിരിച്ചറിവുകളാണ് വേണ്ടതെന്നും ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു.

കേരള പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ് ഫിലിപ്പ് മമ്പാട്. പരിപാടിയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കണത്തിനിടെ ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണം ലഹരി വിരുദ്ധ ചിത്രം വരച്ചു.കേരള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണം. വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണയാണ് തങ്ങൾക്ക് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ പ്രചോദനമെന്നും ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണവും പറഞ്ഞു.

ഹരിവിരുദ്ധ പദ്ധതിയായ 'തിരിച്ചറിവിന്റെ' ഭാഗമായി മൂവ്വായിരത്തോളം വേദികളാണ് പിന്നിട്ടിട്ടുള്ളത്. ഇതിൽ 700 ഓളം പേരെ ലഹരിയിൽ നിന്നും മോചിപ്പിക്കുവാനും ഇവർക്കായിട്ടുണ്ട്. ഫിലിപ്പ് മമ്പാട് എന്ന പോലീസ് ഓഫീസർ തന്റെ വാക്കുകൾ കൊണ്ട് ജനഹൃദയങ്ങളിൽ എത്തുമ്പോൾ ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണം. തന്റെ ജന്മസിദ്ധമായ ചിത്രരചന സമൂഹത്തിന്റെ നന്മക്കുവേണ്ടി ഉപയോഗിക്കുന്നു തന്‍റെ കുട്ടിക്കാലത്ത് താൻ അനുഭവിച്ച ജീവിതമാണ് വരയ്ക്കുന്നത് എന്ന് മഹേഷ്‌ പറഞ്ഞു.

നിരവധി ബഹുമതികളാണ് ഇവരെ തേടിയെത്തിയിട്ടുള്ളത്. ഈ ലോകത്ത് ആരെ വേദനിപ്പിച്ചാലും സ്വന്തം മാതാപിതാക്കളെ ഒരിക്കലും വേദനിപ്പിക്കരുത്. മദ്യപിക്കുന്നവരെ ഒരു കാരണവശാലും അവഗണിക്കാനോ പരിഹസിക്കാനോ പാടില്ല, അത് അവരെ കൂടുതല്‍ ദുരന്തങ്ങളില്‍ ചെന്നെത്തിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . ഇന്ത്യക്കകത്തും പുറത്തുമായി ലഹരിവിരുദ്ധ സെമിനാറുകള്‍ നടത്തിയ ഫിലിപ്പും മഹേഷും ഉടൻ തന്നെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129374/parents-should-be-the-addiction-of-everychild-philip-mambad)