---
title: "മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി"
english_title: " Mushtaq  hunger strike in kannokkara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12949/mushtaq-hunger-strike-in-kannokkara"
published_at: "2021-11-26T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0b0fc1ac04_mushathq photo.jpg"
keywords: []
---

# മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

> **Lead Summary:** വടകര: അമ്മയെപോലെ അച്ഛനും മക്കളെ കാണാനും സ്‌നേഹിക്കാനും അവകാശമുണ്ട്്. ആ അവകാശം തനിക്ക് ഇപ്പോള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ കണ്ണൂക്കര സ്വദേശി മുഷ്താഖ് തെരുവില്‍ സമരം ചെയ്യുകയാണ്. ഒന്നര വയസ്സുകാരനായ മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതല്‍ കണ്ണൂക്കരയിലെ ഭാര്യവീടിനു മുന്നില്‍ മുഷ്താഖ് ഉപവാസ സമരം തുടങ്ങി.

## Article Content

വടകര: അമ്മയെപോലെ അച്ഛനും മക്കളെ കാണാനും സ്‌നേഹിക്കാനും അവകാശമുണ്ട്്. ആ അവകാശം തനിക്ക് ഇപ്പോള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ കണ്ണൂക്കര സ്വദേശി മുഷ്താഖ് തെരുവില്‍ സമരം ചെയ്യുകയാണ്. ഒന്നര വയസ്സുകാരനായ മകനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മുതല്‍ കണ്ണൂക്കരയിലെ ഭാര്യവീടിനു മുന്നില്‍ മുഷ്താഖ് ഉപവാസ സമരം തുടങ്ങി.

ഭാര്യ വീട്ടുകാര്‍ ഭാര്യയേയും മകനേയും തന്നില്‍ അകറ്റുകയാണെന്നാണ് മുഷ്താഖ് പറയുന്നത്. പ്രണയം വഴി പങ്കാളിയെ തെരഞ്ഞെടുത്ത തന്നോട് ഭാര്യ വീട്ടുകാര്‍ തീരാ പക തുടരുകയാണ്. പ്രണയം വഴി തങ്ങള്‍ ഒരുമിക്കുന്നത് ഇല്ലാതാക്കാന്‍ ഭാര്യയുടെ ബന്ധുക്കള്‍ എല്ലാ അടവുകളും പ്രയോഗിച്ചു. എതിര്‍പ്പുകളെ അവഗണിച്ച് ഒന്നായപ്പോള്‍ ഒന്നര വയസ്സുള്ള മകനെ ഒന്നു കാണാന്‍ പോലും അവര്‍ ബുദ്ധിമുട്ടുകയാണ്.

ഒന്നേകാല്‍ വര്‍ഷമായി കുഞ്ഞിനേയും ഭാര്യയേയും കാണാന്‍ കഴിഞ്ഞിട്ടില്ല. നാട്ടിലെ പൗര പ്രമുഖരും ജനകീയ കമ്മിറ്റികളും ഇടപ്പെട്ടിടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും മുഷ്താഖ് പറയുന്നു. ഇന്നത്തെ ഉപവാസ സമരം സൂചനമാണെന്നും തനിക്ക് ലഭിച്ചിട്ടില്ലെങ്കില്‍് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ അനിശ്ചിതകാല ഉപവാസ സമരം തുടരമെന്നും മുഷ്താഖ് വടകര ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12949/mushtaq-hunger-strike-in-kannokkara)