---
title: "#vatakara |"തിരുവള്ളൂർ ബഷീറിനെ വായിക്കുന്നു"; ബഷീർ കൃതികളുടെ വിൽപ്പനയും പ്രദർശനവും  13ന് "
english_title: "#Sale and #exhibition of #Basheer's #works on july13th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129510/sale-and-exhibition-of-basheers-works-on-july13th"
published_at: "2023-07-11T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad93890a87b_baheerandarshad.jpg"
keywords: []
---

# #vatakara |"തിരുവള്ളൂർ ബഷീറിനെ വായിക്കുന്നു"; ബഷീർ കൃതികളുടെ വിൽപ്പനയും പ്രദർശനവും  13ന് 

> **Lead Summary:** > **വടകര: **തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി "തിരുവള്ളൂർ ബഷീറിനെ വായിക്കുന്നു" എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. ജുലൈ 13ന് രാവിലെ പത്ത് മണി മുതൽ ഗവ.എംയുപി സ്‌കൂളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ അർഷാദ് ബത്തേരി നിർവഹിക്കും.

## Article Content

> **വടകര: **തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി "തിരുവള്ളൂർ ബഷീറിനെ വായിക്കുന്നു" എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. ജുലൈ 13ന് രാവിലെ പത്ത് മണി മുതൽ ഗവ.എംയുപി സ്‌കൂളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരൻ അർഷാദ് ബത്തേരി നിർവഹിക്കും.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, വൈസ് പ്രസിഡന്റ് എഫ്.എം മുനീർ, വാർഡ് മെമ്പർമാർ, വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണിവരെയാണ് പ്രദർശനവും വിൽപ്പനയും. വിശ്വസാഹിത്യക്കാരന്റെ സമ്പൂർണ്ണ രചനകളും പ്രദർശനത്തിന് എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. ആകർഷകമായ വിലക്കിഴിവോടെ ബഷീർ പുസ്തകങ്ങൾ ലഭ്യമാക്കും. ബഷീർ ഡോക്യുമെന്ററി പ്രദർശനവും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129510/sale-and-exhibition-of-basheers-works-on-july13th)