---
title: "#vatakara |ജനപഥം സാക്ഷി; വടകരയിൽ സ്വാഗതസംഘം രൂപീകരിച്ചു "
english_title: "A #welcomecommittee was formed at #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129630/a-welcomecommittee-was-formed-at-vatakara"
published_at: "2023-07-12T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae59dd8c7e4_lokthanthrikjanathadal.jpg"
keywords: []
---

# #vatakara |ജനപഥം സാക്ഷി; വടകരയിൽ സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** **വടകര:** രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ലോക്താന്ത്രിക്ക് യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനത്തിൽ വടകരയിൽ ജനപഥം സാക്ഷി പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**വടകര:** രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ലോക്താന്ത്രിക്ക് യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനത്തിൽ വടകരയിൽ ജനപഥം സാക്ഷി പരിപാടി സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ വീണ്ടും ഓർമ്മയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് വർഷാവർഷവും ലോക്താന്ത്രിക്ക് യുവജനതാദളിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഉടനീളം ഈ ദിനത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. വർത്തമാനകാല ഇന്ത്യയിലെ സാഹചര്യങ്ങൾ പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മനസ്സിലാക്കാനും ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചും മതനിരപേക്ഷത കാഴ്ചപ്പാടുകളെ കുറിച്ചും കൂടുതൽ കൂടുതൽ അവബോധങ്ങൾ സൃഷ്ടിക്കാനും ഇതുപോലുള്ള പരിപാടികൾ കൊണ്ട് സാധിക്കുമെന്ന് സംഘാടകസമിതി വിലയിരുത്തുന്നു.

ആഗസ്റ്റ് 9ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എൽ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്താന്ത്രിക്ക് യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡൻറ് പി കിരൺജിത്ത് അധ്യക്ഷനായി.

എൽജെഡി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ പ്രേംനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ഭാസ്കരൻ, എംപി ശിവാനന്ദൻ, പ്രഭീഷ് ആദിയൂര്, കെ രജീഷ്, രാഗേഷ് കരിയാത്തൻകാവ്, ലാൽപ്രസാദ്, സച്ചിൻ വില്യാപ്പള്ളി, നിബിൻകാന്ത്, സി സർജാസ്, പ്രജീഷ് വള്ളിൽ, ബമിത് ബാലുശ്ശേരി, പി പി രാജൻ, കെ കെ കൃഷ്ണൻ, എൻ പി മഹേഷ് ബാബു, പ്രജിലേഷ് ബാലുശ്ശേരി, സി വിനോദൻ, വിസ്മയ മുരളീധരൻ, സി കുമാരൻ, എ എം അജേഷ് എന്നിവർ സംസാരിച്ചു.

കെ കെ കൃഷ്ണൻ സ്വാഗതസംഘം ചെയർമാനായും, പി കിരൺജിത്ത് ജനറൽ കൺവീനറും വി കെ സന്തോഷ് കുമാർ ഖജാൻജിയുമായുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129630/a-welcomecommittee-was-formed-at-vatakara)