---
title: "#vatakara |വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾക്കെതിരെ നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് "
english_title: "#Congress against not taking #actionagainst the #person who #helped #Vidya stay in #hiding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129636/congress-against-not-taking-actionagainst-the-person-who-helped-vidya-stay-in-hiding"
published_at: "2023-07-12T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec6ea6d4de_dccpresidentfiledcasevatakara.jpg"
keywords: []
---

# #vatakara |വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾക്കെതിരെ നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് 

> **Lead Summary:** **വടകര: **വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യ എന്ന എസ്എഫ്ഐ നേതാവിനെ ദിവസങ്ങളോളം ഒളിവിൽ പാർപ്പിച്ച വടകര കുട്ടോത്ത് സ്വദേശി വിആർ നിവാസിലെ രാഘവനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും പൊലീസ് നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്ത്.

## Article Content

**വടകര: **വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യ എന്ന എസ്എഫ്ഐ നേതാവിനെ ദിവസങ്ങളോളം ഒളിവിൽ പാർപ്പിച്ച വടകര കുട്ടോത്ത് സ്വദേശി വിആർ നിവാസിലെ രാഘവനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും പൊലീസ് നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്ത്.

കോഴിക്കോട് ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് പ്രവീൺകുമാർ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുമ്പാകെ സ്വകാര്യ അന്യായം ഫയൽ ചെയ്തു. അഡ്വക്കറ്റ് എം കെ സദാനന്ദൻ മുഖേനയാണ് കേസ് ഫയൽ ചെയ്തത്.

കോടതിയിൽ ഹാജരാകാൻ എത്തിയ പ്രസിഡണ്ടിനൊപ്പം യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി. കാവിൽ രാധാകൃഷ്ണൻ അഡ്വ.പി.ടി.കെ. നജ്മൽ. അഷ്റഫ് ഇൻ കാസ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129636/congress-against-not-taking-actionagainst-the-person-who-helped-vidya-stay-in-hiding)