---
title: "#azhiyur |അഴിയൂരിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് പീഡനം; വ്യാപാരിയും കൂട്ടാളിയും അറസ്റ്റിൽ "
english_title: "#Harassment of #differently-abledstudent in #Azhiyur; The #businessman and his #accomplice were #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129649/harassment-of-differently-abledstudent-in-azhiyur-the-businessman-and-his-accomplice-were-arrested"
published_at: "2023-07-12T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae6571c3c28_arrestrape.jpg"
keywords: []
---

# #azhiyur |അഴിയൂരിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് പീഡനം; വ്യാപാരിയും കൂട്ടാളിയും അറസ്റ്റിൽ 

> **Lead Summary:** **അഴിയൂർ:** പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് പീഡനം. വിദ്യാർത്ഥിയെ കടയിൽ നിന്നും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ.

## Article Content

**അഴിയൂർ:** പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് പീഡനം. വിദ്യാർത്ഥിയെ കടയിൽ നിന്നും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ.

അഴിയൂരിലെ പ്രമുഖ വ്യാപാരി ലീലായത്തിൽ ശ്രീനിവാസൻ (66 ),ലോട്ടറി വില്പനക്കാരനായ അമ്മ നിവാസിൽ പുരുഷോത്തമൻ (75 ) എന്നിവരെയാണ് ചോമ്പാല സി.ഐ വി.കെ.ഷിജു അറസ്റ്റ് ചെയ്തത്.

കടയിലെത്തിയ വിദ്യാർത്ഥിയെ ഇരുവരും ചേർന്ന് പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാദാപുരം പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129649/harassment-of-differently-abledstudent-in-azhiyur-the-businessman-and-his-accomplice-were-arrested)