---
title: "മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍"
english_title: "With serious allegations against Mushtaq Shada's relatives"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12979/with-serious-allegations-against-mushtaq-shadas-relatives"
published_at: "2021-11-26T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0d5d78750b_shad compaliant.jpg"
keywords: []
---

# മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

> **Lead Summary:** വടകര: മകനെ കാണാനില്ലെന്ന പരാതിയുമായി സമരത്തിന് ഇറങ്ങിയ മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ ബന്ധുക്കള്‍. മുക്കാളി സ്വദേശി മുഹമ്മദ് മുഷ്താഖ് തന്റെ മകനെ കാണാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന്്ആരോപിച്ച് കണ്ണൂക്കരയിലെ ഷദയുടെ വീടിന് മുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു.

## Article Content

വടകര: മകനെ കാണാനില്ലെന്ന പരാതിയുമായി സമരത്തിന് ഇറങ്ങിയ മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ ബന്ധുക്കള്‍. മുക്കാളി സ്വദേശി മുഹമ്മദ് മുഷ്താഖ് തന്റെ മകനെ കാണാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന്്ആരോപിച്ച് കണ്ണൂക്കരയിലെ ഷദയുടെ വീടിന് മുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു.

മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷദയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മുഷ്താഖിന്റെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഷദയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചെന്നും ഇസ്ലാലമിക ആചാര പ്രകാരമുള്ള നടപടികള്‍ നീങ്ങുകയാണെന്നും ഷദയുടെ ബന്ധുക്കള്‍ പറഞ്ഞു. ഷെദ മുഷ്താഖുമായുള്ള ദാമ്പത്യ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്ന് വടകര ജുഡീഷ്യല്‍ ഫ്സ്റ്റ് കോടതി മുമ്പാകെ ബോധിച്ചിട്ടുണ്ട്. മദ്ധ്യസ്ഥര്‍ മുഖാന്തിരം ചര്‍ച്ചകള്‍ നടന്നെങ്കിലും ബന്ധം തുടര്‍ന്ന് കൊണ്ടു പോകുന്നതില്‍ ഷദക്ക് താല്‍പര്യമുണ്ടായിരുന്നില്ല. 

ഷദയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ബന്ധുക്കളെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 22 ാം തീയതി വടകര ആശ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് ഉമ്മാമ്മയേയും സഹോദരനേയും ഭീഷണിപ്പെടുത്തി സംസാരിച്ചു. അന്ന് രാത്രി 7മണിയോടെ മുഷ്താഖിന്റെ നേതൃത്തിലുള്ള മൂന്നംഗ സംഘം കണ്ണൂക്കരയിലെ ഫജറ വസതിയിലെത്തി അതിക്രമം കാണിച്ചു. 24 ാം തീയതി ഷദയുടെ ഉപ്പയുടെ ഇളയ സഹോദരന്‍ ജലീലിനെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. ഷദയുടെ വീട്ടില്‍ വെച്ച് തെറിഭിഷേകം നടത്തുകയും കണ്ണൂക്കര ടൗണില്‍ വെച്ച് വാഹനം തടഞ്ഞ് അക്രമിക്കുകയും ചെയ്്്തു. വാഹനത്തിനും കേടുപാടുകള്‍ വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോമ്പാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12979/with-serious-allegations-against-mushtaq-shadas-relatives)