---
title: "#vatakara |വിളപരിപാലന കേന്ദ്രം കൃഷി ഭവനിലേക്ക് മാറ്റണം; യുഡിഎഫ് "
english_title: "#UDF should shift crop #management center to #KrishiBhavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129890/udf-should-shift-crop-management-center-to-krishibhavan"
published_at: "2023-07-13T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af95c788431_vilapripalanakendram.jpg"
keywords: []
---

# #vatakara |വിളപരിപാലന കേന്ദ്രം കൃഷി ഭവനിലേക്ക് മാറ്റണം; യുഡിഎഫ് 

> **Lead Summary:** **വടകര: **അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിച്ച് വരുന്ന വിളപരിപാലന കേന്ദ്രം കൃഷി ഭവനിലേക്ക് മാറ്റി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സബ്ബ് സെന്റർ വിളപരിപാലന കേന്ദ്രത്തിലേക്ക്‌ സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന എടുത്ത തീരുമാനം നടപ്പിലാക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിച്ച് വരുന്ന വിളപരിപാലന കേന്ദ്രം കൃഷി ഭവനിലേക്ക് മാറ്റി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സബ്ബ് സെന്റർ വിളപരിപാലന കേന്ദ്രത്തിലേക്ക്‌ സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന എടുത്ത തീരുമാനം നടപ്പിലാക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് പഞ്ചായത്ത് എഞ്ചിനിയറിങ് വിഭാഗം അറിയിച്ചിരുന്നു. തുടർന്ന് ഹെൽത്ത് സബ്ബ് സെന്ററിന്‌ പുതിയ കെട്ടിടം കണ്ടെത്താൻ ശ്രമം നടന്നിരുന്നു. തുടർന്നാണ് വിളപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ ഭരണ സമിതി യോഗം തീരുമാനിച്ചത്.

പഞ്ചായത്ത് തീരുമാനപ്രകാരം കൃഷിഭവനോട് ചേർന്ന് വിളപരിപാലന കേന്ദ്രം പ്രാവർത്തികമാകുമ്പോൾ വകുപ്പുദ്യോഗസ്ഥർക്കും കർഷകർക്കും കൂടുതൽ പ്രയോജനകരമായിരിക്കും. പഞ്ചായത്ത് താൽക്കാലികമായി വിട്ടു കൊടുത്തിരുന്ന ഈ കെട്ടിടത്തിന് ബദലായി എത്രയും പെട്ടെന്ന് തന്നെ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവർത്തിച്ച് പറഞ്ഞിട്ടും എൽഡിഎഫ് അംഗങ്ങളും കൃഷിവകുപ്പുദ്യോഗസ്ഥരും സ്വീകരിച്ച നിഷേധാത്മകനിലപാടാണ് തീരുമാനമാകാതെ പ്രസിഡണ്ടിന് യോഗം അവസാനിപ്പിക്കേണ്ടി വന്നത്.

പഞ്ചായത്ത് ഭരണ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് ചേർന്ന യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്, ഹാരിസ് മുക്കാളി, വി കെ. അനിൽകുമാർ, പ്രദീപ് ചോമ്പാല, കെ പി രവീന്ദ്രൻ സി. സുഗതൻ, രാധാകൃഷ്ണൻ കാർത്തോളി, അനുഷ ആനന്ദസദനം, പി.കെ. കാസിം, ശ്രീജേഷ് കുമാർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129890/udf-should-shift-crop-management-center-to-krishibhavan)