---
title: "#vatakara |അഴിയൂര്‍ വിള പരിപാലന കേന്ദ്രം ബദല്‍ സംവിധാനം ഒരുക്കാതെ മാറ്റരുത്; എൽഡിഎഫ് "
english_title: "#LDF should not change the #Azhiyur crop management center without preparing an alternative system"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/129896/ldf-should-not-change-the-azhiyur-crop-management-center-without-preparing-an-alternative-system"
published_at: "2023-07-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af98f3c08ed_vilapripalanakendram2.jpg"
keywords: []
---

# #vatakara |അഴിയൂര്‍ വിള പരിപാലന കേന്ദ്രം ബദല്‍ സംവിധാനം ഒരുക്കാതെ മാറ്റരുത്; എൽഡിഎഫ് 

> **Lead Summary:** **വടകര:** ബദൽ സംവിധാനം ഒരുക്കാതെ അഴിയൂര്‍ വിള പരിപാലന കേന്ദ്രം മാറ്റരുതെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ച് വരുന്ന വിള പരിപാലന കേന്ദ്രം നൂറു കണക്കിന് കൃഷിക്കാർക്ക് ഉപകാര പ്രദമായിരുന്നു.

## Article Content

**വടകര:** ബദൽ സംവിധാനം ഒരുക്കാതെ അഴിയൂര്‍ വിള പരിപാലന കേന്ദ്രം മാറ്റരുതെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ച് വരുന്ന വിള പരിപാലന കേന്ദ്രം നൂറു കണക്കിന് കൃഷിക്കാർക്ക് ഉപകാര പ്രദമായിരുന്നു.

എന്നാൽ പഞ്ചായതത് പ്രസിഡന്റിന്റെ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിൽ മറ്റൊരു സംവിധാനം ഒരുക്കാനുള്ള ഗൂഢശ്രമാണ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കർഷക ദ്രോഹ നയത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് കൃഷിക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യുഡിഎഫിന്റെ ഈ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു 19ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ മാർച്ചും ധർണയും സംഘടിപ്പിക്കാനും തിരുമാനിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്തിലെ വിള പരിപാലന കേന്ദ്രവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കാർഷിക വികസന സമിതി യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടും ഇറങ്ങിപ്പോയതായി യോഗം ആരോപിച്ചു. കെ വി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ എം പി ബാബു , പി ശ്രീധരൻ, കെ എ സുരേന്ദ്രൻ, കൈപ്പാട്ടിൽ ശ്രീധരൻ, മുബാസ് കല്ലേരി,കെ പി പ്രമോദ്, ടി ടി പത്മനാഭൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/129896/ldf-should-not-change-the-azhiyur-crop-management-center-without-preparing-an-alternative-system)