---
title: "#azhiyur |പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളി; പിഴ ഈടാക്കി അഴിയൂർ ഗ്രാമപഞ്ചായത്ത്‌ "
english_title: "#Throwingplasticwaste in #publicplaces; #AzhiyurGramPanchayat #chargedfine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130223/throwingplasticwaste-in-publicplaces-azhiyurgrampanchayat-chargedfine"
published_at: "2023-07-14T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b101dd358cf_azhiyurwaist.jpg"
keywords: []
---

# #azhiyur |പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളി; പിഴ ഈടാക്കി അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 

> **Lead Summary:** **അഴിയൂർ: **പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ പിഴ ഈടാക്കി അഴിയൂർ ഗ്രാമപഞ്ചായത്ത്‌. ആറാം വാർഡ് കോറോത്ത് റോഡ് - മോന്താൽ സംസ്ഥാനപാതയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ ചൊക്ലി പഞ്ചായത്തിലെ സ്വകാര്യ സ്ഥാപനത്തിനാണ് പതിനായിരം രൂപ പിഴ ഈടാക്കിയത്.

## Article Content

**അഴിയൂർ: **പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ പിഴ ഈടാക്കി അഴിയൂർ ഗ്രാമപഞ്ചായത്ത്‌. ആറാം വാർഡ് കോറോത്ത് റോഡ് - മോന്താൽ സംസ്ഥാനപാതയോരത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയ ചൊക്ലി പഞ്ചായത്തിലെ സ്വകാര്യ സ്ഥാപനത്തിനാണ് പതിനായിരം രൂപ പിഴ ഈടാക്കിയത്.

പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് മാലിന്യം തള്ളിയവരെ കണ്ടെത്താനായത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130223/throwingplasticwaste-in-publicplaces-azhiyurgrampanchayat-chargedfine)