---
title: "#vatakara |മണിയൂരിൽ ഷോക്കേറ്റ് മരിച്ച നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ അടിയന്തിര സഹായം നൽകണം -കെപി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ "
english_title: "The #family of #NihalwhodiedofshockinManiyur should be given #urgenthelp by the #government #KPKunjahammadKuttiMasterMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130291/the-family-of-nihalwhodiedofshockinmaniyur-should-be-given-urgenthelp-by-the-government-kpkunjahammadkuttimastermla"
published_at: "2023-07-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1300c32e8f_nihal_and_mla.jpg"
keywords: []
---

# #vatakara |മണിയൂരിൽ ഷോക്കേറ്റ് മരിച്ച നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ അടിയന്തിര സഹായം നൽകണം -കെപി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ 

> **Lead Summary:** **വടകര: **വീട്ടിലേക്ക് സൈക്കിളിൽ പോകവെ പൊട്ടിവീണ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റ് മരണപ്പെട്ട മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ പരമാവധി സഹായം നൽകണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു.

## Article Content

**വടകര: **വീട്ടിലേക്ക് സൈക്കിളിൽ പോകവെ പൊട്ടിവീണ വൈദ്യുതി ലൈൻ തട്ടി ഷോക്കേറ്റ് മരണപ്പെട്ട മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നിഹാലിന്റെ കുടുബത്തിന് സർക്കാരിന്റെ പരമാവധി സഹായം നൽകണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് എം എൽ എ നിവേദനം നൽകി. നിഹാലിന്റെ വേർപാട് അത്യന്തം വേദനാജനകമാണ്. നിഹാലിന്റെ കുടുംബം നേരിടുന്ന പ്രയാസം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് പരമാവധി സഹായം നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

ജൂലൈ ആറിനായിരുന്നു വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ നിഹാലിന്റെ മരണത്തിന്റെ ഉത്തരവാദിത്വം കെഎസ്ഇബിക്കാണെന്ന് ഉന്നയിച്ച് മണിയൂർ സെക്ഷൻ ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130291/the-family-of-nihalwhodiedofshockinmaniyur-should-be-given-urgenthelp-by-the-government-kpkunjahammadkuttimastermla)