---
title: "ഭാരതീയ പ്രകൃതി കൃഷി പദ്ധതി  കര്‍ഷക കൂട്ടായ്മ ജൈവ വളം നിര്‍മിച്ചു"
english_title: " Indian Nature Cultivation Project The farmers' association made organic manure"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13051/indian-nature-cultivation-project-the-farmers-association-made-organic-manure"
published_at: "2021-11-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1bef5a8537_subhiksham proect .jpg"
keywords: []
---

# ഭാരതീയ പ്രകൃതി കൃഷി പദ്ധതി  കര്‍ഷക കൂട്ടായ്മ ജൈവ വളം നിര്‍മിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി : സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഏറാമല ഗ്രാമ പഞ്ചായത്തിലെ സന്ദേശം കര്‍ഷക കൂട്ടായ്മ , കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാനുള്ള സംപുഷ്ടീകരിച്ച ജൈവ വളം നിര്‍മിച്ചു. അമിതമായ രാസവള കീടനാശിനി പ്രയോഗത്തിലൂടെ മരിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ ജീവസ്സുറ്റതാക്കിതീര്‍ത്ത്, പരമ്പരാഗതമായ കൃഷിരീതികളെ സംരക്ഷിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

## Article Content

ഓര്‍ക്കാട്ടേരി : സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഏറാമല ഗ്രാമ പഞ്ചായത്തിലെ സന്ദേശം കര്‍ഷക കൂട്ടായ്മ , കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാനുള്ള സംപുഷ്ടീകരിച്ച ജൈവ വളം നിര്‍മിച്ചു. അമിതമായ രാസവള കീടനാശിനി പ്രയോഗത്തിലൂടെ മരിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ ജീവസ്സുറ്റതാക്കിതീര്‍ത്ത്, പരമ്പരാഗതമായ കൃഷിരീതികളെ സംരക്ഷിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ജൈവ വള നിര്‍മാണത്തിന്റെ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പ്രസീത എം.പി. നിര്‍വ്വഹിച്ചു. എ.കെ. വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇ.കെ. കരുണാകരന്‍ സ്വാഗതം പറഞ്ഞു. പട്ടറത്ത് രവി നന്ദിയും വാര്‍ഡ് മെമ്പര്‍ ടി.കെ.രാമകൃഷ്ണന്‍ ആശംസയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ലസിത പദ്ധതി വിശദീകരിച്ചു. കണ്ണ ബ്രത്ത് പത്മനാഭന്‍ വള നിര്‍മാണത്തിന് നേതൃത്വം നല്‍കി. .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13051/indian-nature-cultivation-project-the-farmers-association-made-organic-manure)