---
title: "#orkkatteri |ജനതാദൾ എസ് ഇടപെടൽ; കെഎസ്ഇബിക്ക് ഇനി സ്വന്തം കെട്ടിടം "
english_title: "#JanataDalS intervention #KSEB now has its own #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130582/janatadals-intervention-kseb-now-has-its-own-building"
published_at: "2023-07-15T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2835433bcf_janathadals.jpg"
keywords: []
---

# #orkkatteri |ജനതാദൾ എസ് ഇടപെടൽ; കെഎസ്ഇബിക്ക് ഇനി സ്വന്തം കെട്ടിടം 

> **Lead Summary:** **ഓർക്കാട്ടേരി: **ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിലൂടെ ഓർക്കാട്ടേരി കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് സ്വന്തം കെട്ടിടം അനുവദിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. ഓർക്കാട്ടേരി ടൗണിൽ നിന്നും കെ എസ് ഇ ബി ഓഫീസ് ഒരു കിലോ മീറ്റർ അകലെ കാർത്തികപ്പള്ളി - ഇളങ്ങോളിയിൽ മാറ്റി സ്ഥാപിച്ചിരുന്നതിൽ നാട്ടുകാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

## Article Content

**ഓർക്കാട്ടേരി: **ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിലൂടെ ഓർക്കാട്ടേരി കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് സ്വന്തം കെട്ടിടം അനുവദിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. ഓർക്കാട്ടേരി ടൗണിൽ നിന്നും കെ എസ് ഇ ബി ഓഫീസ് ഒരു കിലോ മീറ്റർ അകലെ കാർത്തികപ്പള്ളി - ഇളങ്ങോളിയിൽ മാറ്റി സ്ഥാപിച്ചിരുന്നതിൽ നാട്ടുകാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഓഫീസ് മാറ്റത്തിനു സ്റ്റേ വാങ്ങിക്കുകയും സർക്കാർ എംഎൽഎയോട് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓർക്കാട്ടേരി - കുന്നുമ്മക്കര റോഡിൽ ഏകദേശം 80 സെന്റ് സ്ഥലം 33 കെ വി സബ്സ്റ്റേഷൻ സ്ഥലത്ത് സ്വന്തമായി ഓഫിസ് കെട്ടിടം നിർമ്മിക്കാൻ സ്ഥലമുണ്ടായിരുന്നു. കെ എസ് ഇ ബി ജനതാദൾ എസിന്റെ വകുപ്പ് ആയതിനാൽ വകുപ്പ് തല സാഹചര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിയാനുള്ള നടപടികൾ തുടങ്ങാനുള്ള ആവശ്യം പാർട്ടി ഉന്നയിച്ചിരുന്നു.

വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നേരിട്ട് നൽകിയ പരാതിയിൽ തുടർന്നുള്ള നടപടികൾ ആരംഭിക്കാൻ അനുമതി ഉണ്ടായത് ജനങ്ങൾക്ക് ലഭിച്ച അംഗീകാരമെന്ന് ജെ ഡി എസ് സംസ്ഥാന നേതാവ് ടി എൻ കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ജെ ഡി എസ് ഏറാമല പഞ്ചായത്ത് പ്രസിഡന്റ്‌ ഒ കെ രാജന്റെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ജെ ഡി എസ് മണ്ഡലം സെക്രട്ടറി മമ്പള്ളി പ്രേമൻ, എസ് വി ഹരിദേവ്,കെ കെ പ്രദീപൻ,ടി പി ബാലൻ, എടത്തട്ട ബാലൻ,കെ കെ അച്യുതൻ, എടത്തട്ട രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130582/janatadals-intervention-kseb-now-has-its-own-building)