---
title: "മന്ത്രി മുഹമ്മദ് റിയാസ് വടകര  കോടതിയില്‍ ഹാജരായി"
english_title: "Minister Mohammad Riyaz Vadakara Appeared in court"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13059/minister-mohammad-riyaz-vadakara-appeared-in-court"
published_at: "2021-11-27T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1cc2507cd7_riyas .jpg"
keywords: []
---

# മന്ത്രി മുഹമ്മദ് റിയാസ് വടകര  കോടതിയില്‍ ഹാജരായി

> **Lead Summary:** വടകര: ഇന്ധനവില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് വടകരയില്‍ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് കേസില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് വടകര കോടതിയില്‍ എത്തി.

## Article Content

വടകര: ഇന്ധനവില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് വടകരയില്‍ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് കേസില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് വടകര കോടതിയില്‍ എത്തി.

2011 ല്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് അക്രമാസത്കമാകുകയായിരുന്നു. സിപിഎം നേതാക്കളായ പി കെ അശോകന്‍ ,  പിടികെ രാജീവന്‍ എന്നിവരും കേസില്‍ ഹാജരായി. ഡിവൈഎഫ്‌ഐ നേതാക്കളായ എകെ ശശി , എഎം റഷീദ് , കെ കെ പ്രദീപന്‍, കെ എം മനോജ് എന്നിവരും കേസില്‍ പ്രതികളാണ്. 

2011 ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് അക്രമാസ്തമായതിനെ തുടര്‍ന്ന് മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13059/minister-mohammad-riyaz-vadakara-appeared-in-court)