---
title: "#vatakara |ജനകീയ ഡോക്ടർമാർക്ക് സ്വീകരണം നൽകി "
english_title: "#Populardoctors were #welcomed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130663/populardoctors-were-welcomed"
published_at: "2023-07-15T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2bfcdb7c61_adaram1.jpg"
keywords: []
---

# #vatakara |ജനകീയ ഡോക്ടർമാർക്ക് സ്വീകരണം നൽകി 

> **Lead Summary:** **വടകര: **ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച മികച്ച ഡോക്ടർമാരായ ഡോക്ടർ ഡെയ്സി ഗോരെ, ഡോക്ടർ ആര്യാദേവി എന്നിവർക്ക് ദർശന വായനശാല മണിയാറത്ത്മുക്ക് സ്വീകരണം നൽകി ആദരിച്ചു.

## Article Content

**വടകര: **ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച മികച്ച ഡോക്ടർമാരായ ഡോക്ടർ ഡെയ്സി ഗോരെ, ഡോക്ടർ ആര്യാദേവി എന്നിവർക്ക് ദർശന വായനശാല മണിയാറത്ത്മുക്ക് സ്വീകരണം നൽകി ആദരിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. ദർശന പ്രസിഡണ്ട് പി.കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.കോവിഡ് കാലത്തെ സേവനവും ജനക്കളോടുള്ള നല്ല സമീപനവും കണക്കിലെടുത്താണ് പ്രദേശവാസികൾ ഡോക്ടർമാർക്ക് ആദരവ് നൽകിയത്.

രണ്ട് പേരും ഇത്രയും കാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോവുകയാണ്.ചടങ്ങിൽ എസ്എസ്എൽസി , +2 ഉന്നത വിജയികളെയും ഗ്രന്ഥശാലാ സംഘം താലൂക്ക് തലത്തിൽ സമ്മാനം നേടിയ സി.നിഷ ടീച്ചർക്കും ഉപഹാരം നൽകി. വടകര ബ്ലോക് പഞ്ചായത്ത് അംഗം ഗീത മോഹൻ, ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ കെ., പ്രസാദ് വിലങ്ങിൽ, ബിനീഷ് പി.കെ., ശ്രീജു സി.കെ. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130663/populardoctors-were-welcomed)