---
title: "#vatakara |ദുരന്തമുഖത്തെ അതിജീവിക്കാൻ കുടുംബശ്രീയുടെ ബാലസഭ "
english_title: "#Kudumbashree's #Balasabha to #survivethedisaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130690/kudumbashrees-balasabha-to-survivethedisaster"
published_at: "2023-07-15T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2d33db7d20_kudumbashree.jpg"
keywords: []
---

# #vatakara |ദുരന്തമുഖത്തെ അതിജീവിക്കാൻ കുടുംബശ്രീയുടെ ബാലസഭ 

> **Lead Summary:** > **വടകര: **ദുരന്തങ്ങൾ അതിജീവിക്കാനുള്ള പ്രായോഗിക പരിശീലനവുമായി കുടുംബശ്രീയുടെ ബാലസഭ." സജ്ജം" എന്ന പേരിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ബാലസഭാ ക്യാമ്പയിനിലൂടെ കുട്ടികൾക്ക് പ്രകൃതി-പരിസ്ഥിതി ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിതങ്ങളും എന്നീ വിഷയങ്ങളിൽ അവബോധം നൽകുകയാണ് ലക്ഷ്യം.

## Article Content

> **വടകര: **ദുരന്തങ്ങൾ അതിജീവിക്കാനുള്ള പ്രായോഗിക പരിശീലനവുമായി കുടുംബശ്രീയുടെ ബാലസഭ." സജ്ജം" എന്ന പേരിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ബാലസഭാ ക്യാമ്പയിനിലൂടെ കുട്ടികൾക്ക് പ്രകൃതി-പരിസ്ഥിതി ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിതങ്ങളും എന്നീ വിഷയങ്ങളിൽ അവബോധം നൽകുകയാണ് ലക്ഷ്യം.

പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, മണ്ണിടിച്ചിൽ, കടൽക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ കുറിച്ച് അറിയാനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് അവസരമൊരുക്കും. കാലാവസ്ഥ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുൾപ്പെടെ കുട്ടികൾക്ക് സ്വയം മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പരിശീലനം നൽകുന്നത്.

സംസ്ഥാനത്താകെ ഒരു ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ രണ്ടു ക്ലസ്റ്ററുകളിലായി 8000 കുട്ടികൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം ലഭിക്കും. ഇതിന്റെ ഭാ​ഗമായി വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 48 മാസ്റ്റർ ട്രെയിനർമാർക്ക് ദ്വിദിന പരിശീലനവും ലഭ്യമാക്കിയിരുന്നു.

ഈ പരിശീലങ്ങൾ മുഖേനയാണ് താഴെ തലത്തിൽ ബാലസഭ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ആദ്യഘ‌ട്ടത്തിൽ ജില്ലയിലെ 20 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബാലസഭ കുട്ടികൾക്കുള്ള രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നാളെ (ജൂലെെ 16-ന്) സമാപിക്കും. ആഗസ്റ്റ് 30 ഓടെ മുഴുവൻ സ്ഥലങ്ങളിലെയും പരിശീലന പരിപാടികൾ പൂർത്തീകരിക്കാനാണ് ജില്ലാമിഷൻ ശ്രമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130690/kudumbashrees-balasabha-to-survivethedisaster)