---
title: "#vatakara |വ്യാജ സ്വർണനാണയങ്ങൾ നൽകി പണംതട്ടി; വടകരയിൽ വഞ്ചിതരായ നിരവധി പേർ "
english_title: "#Extortingmoney by giving #fakegoldcoins #Manypeople were deceived in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130728/extortingmoney-by-giving-fakegoldcoins-manypeople-were-deceived-in-vatakara"
published_at: "2023-07-16T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b35b6af094d_goldfraud.jpg"
keywords: []
---

# #vatakara |വ്യാജ സ്വർണനാണയങ്ങൾ നൽകി പണംതട്ടി; വടകരയിൽ വഞ്ചിതരായ നിരവധി പേർ 

> **Lead Summary:** **വടകര:** വ്യാജ സ്വർണനാണയങ്ങൾ നൽകി പണംതട്ടിയ കേസിൽ പ്രതികൾ പിടിയിൽ. തട്ടിപ്പിൽ വഞ്ചിതരായ നിരവധി പേർ വടകര പൊലീസ് സ്റ്റേഷനിൽ എത്തുന്നു. 2022 ജനുവരിയിൽ വടകര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്.

## Article Content

**വടകര:** വ്യാജ സ്വർണനാണയങ്ങൾ നൽകി പണംതട്ടിയ കേസിൽ പ്രതികൾ പിടിയിൽ. തട്ടിപ്പിൽ വഞ്ചിതരായ നിരവധി പേർ വടകര പൊലീസ് സ്റ്റേഷനിൽ എത്തുന്നു. 2022 ജനുവരിയിൽ വടകര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്.

അന്ന് വടകര ചോറോട് സ്വദേശി രാജേഷിന് വ്യാജസ്വർണനാണയം നൽകി അഞ്ചുലക്ഷം രൂപയാണ് മൂന്നംഗസംഘം തട്ടിയത്.സമാനരീതിയിലുള്ള തട്ടിപ്പുസംഘം വേറെയും പ്രവർത്തിക്കുന്നതായി പൊലീസിന്‌ സൂചന ലഭിച്ചു.

കർണാടക ചിക്കമംഗലൂർ കടൂർ സ്വദേശി കുമാർ മഞ്ജുനാഥ് (47), മാതാപുരം ദാവൻഗിരി സ്വദേശികളായ വീരേഷ് (40), മാതാപുരം ദാവൻഗിരി ചന്ദ്രപ്പ (45), ഷിമോഗ താത്തൂർ സ്വദേശി മോഹൻ (35), ഷിമോഗ താവങ്ങ നടരാജ് (27), ഷിമോഗ അഡനഹള്ളി തിമ്മേഷ് (34) എന്നിവരെയാണ് പയ്യോളി കോടതി റിമാൻഡ് ചെയ്തത്.

ഒന്നരവർഷംമുമ്പ് നടന്ന തട്ടിപ്പുകേസിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിയിക്കപ്പെടാതായ കേസായി പരിഗണിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

പ്രതികൾ പിടിയിലായതോടെ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130728/extortingmoney-by-giving-fakegoldcoins-manypeople-were-deceived-in-vatakara)