---
title: "ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷി്പ്പ് ;  സെന്റ് ആന്റണീസ് വടകര ജേതാക്കള്‍"
english_title: " St. Anthony's Vadakara won the girls' championship organized by the District Throwball Association."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13078/st-anthonys-vadakara-won-the-girls-championship-organized-by-the-district-throwball-association"
published_at: "2021-11-27T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1d5db38c2e_sent antnees girls .jpg"
keywords: []
---

# ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷി്പ്പ് ;  സെന്റ് ആന്റണീസ് വടകര ജേതാക്കള്‍

> **Lead Summary:** കൊയിലാണ്ടി: മാര്‍ബിള്‍ ഗാലറി ട്രോഫിക്കായി ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ് വിഭാഗത്തില്‍ കലിക്കറ്റ് ഇലവന്‍സ് വിജയികളായി. ഗേള്‍സ് വിഭാഗത്തില്‍ സെന്റ് ആന്റണീസ് വടകരയാണ് ജേതാക്കള്‍. സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി വിശ്വന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണംചെയ്തു.

## Article Content

കൊയിലാണ്ടി: മാര്‍ബിള്‍ ഗാലറി ട്രോഫിക്കായി ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ് വിഭാഗത്തില്‍ കലിക്കറ്റ് ഇലവന്‍സ് വിജയികളായി. ഗേള്‍സ് വിഭാഗത്തില്‍ സെന്റ് ആന്റണീസ് വടകരയാണ് ജേതാക്കള്‍. സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി വിശ്വന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണംചെയ്തു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍ അധ്യക്ഷനായി. ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു കെ ശ്രീജിന്‍ കുമാര്‍, സി ടി ഏലിയാസ്, എ കെ മുഹമ്മദ് അഷറഫ്, സിംല അബ്ദു റഹിമാന്‍, പി ഷെഫീഖ് എന്നിവര്‍ സംസാരിച്ചു. ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ മജീദ് സ്വാഗതവും ജില്ലാ സെക്രട്ടറി പി സഫ്‌നാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13078/st-anthonys-vadakara-won-the-girls-championship-organized-by-the-district-throwball-association)