---
title: "#vatakara |പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും മനുഷ്യസ്നേഹിയായിരിക്കണം - കെ. കെ.രമ "
english_title: "Every #graduatingstudent should be a #philanthropist said #KKRama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130887/every-graduatingstudent-should-be-a-philanthropist-said-kkrama"
published_at: "2023-07-16T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e19c448e6_kkrama.jpg"
keywords: []
---

# #vatakara |പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിയും മനുഷ്യസ്നേഹിയായിരിക്കണം - കെ. കെ.രമ 

> **Lead Summary:** **വടകര: **കേരള എജ്യുക്കേഷൻ കൗൺസിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വടകര അക്കാദമി ഓഫ് മോണ്ടിസോറിയുടെ 2022-23 വർഷത്തെ അധ്യാപക വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

## Article Content

**വടകര: **കേരള എജ്യുക്കേഷൻ കൗൺസിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന വടകര അക്കാദമി ഓഫ് മോണ്ടിസോറിയുടെ 2022-23 വർഷത്തെ അധ്യാപക വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സമൂഹത്തിൽ നിലനിൽക്കുന്ന അരാജകത്വവും അക്രമവും ഒഴിവാക്കുന്നതിന് അധ്യാപികമാർ കുട്ടികളിൽ സ്നേഹത്തിൻ്റെ വിത്ത് കൾ പാകണം എന്നും അവർ കൂട്ടിച്ചേർത്തു.

വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള എജ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ.സതീശൻ അധ്യക്ഷത വഹിച്ചു.

കെ.ആർ രതീഷ് കുമാർ ,ബിജു വി കെ, കെ ഹാരിസ് , സുനിൽ മുതുവന എന്നിവർ സംസാരിച്ചു.ചടങ്ങിന് പ്രിൻസിപ്പൽ വിജില കെ സ്വാഗതവും മാനേജിംഗ് ഡയറക്ടർ അനശ്വര എസ് നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130887/every-graduatingstudent-should-be-a-philanthropist-said-kkrama)