---
title: "#vatakara |സമസ്ത മുഅല്ലിം ഡേ ആചരണവും രക്ഷാകര്‍തൃ യോഗവും നടത്തി "
english_title: "#SamastaMuallimDaycelebration and #parentmeeting was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130890/samastamuallimdaycelebration-and-parentmeeting-was-held"
published_at: "2023-07-16T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e31c3cc01_samstha.jpg"
keywords: []
---

# #vatakara |സമസ്ത മുഅല്ലിം ഡേ ആചരണവും രക്ഷാകര്‍തൃ യോഗവും നടത്തി 

> **Lead Summary:** **വടകര:** മത വിഞ്ജാന സേവകര്‍ക്കൊരു സഹായ ഹസ്തവുമായി സമസ്ത മുഅല്ലിം ഡേ ആചരണവും രക്ഷാ കര്‍തൃ യോഗവും നടത്തി. അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസയില്‍ നടന്ന മുഅല്ലിം ഡേ പരിപാടി അഴിത്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പിവി മുഹാജിര്‍ ഉദ്‌ഘാടനം ചെയ്തു.സ്വദര്‍ മുഅല്ലിം ടികെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അടക്കാതെരു അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** മത വിഞ്ജാന സേവകര്‍ക്കൊരു സഹായ ഹസ്തവുമായി സമസ്ത മുഅല്ലിം ഡേ ആചരണവും രക്ഷാ കര്‍തൃ യോഗവും നടത്തി. അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസയില്‍ നടന്ന മുഅല്ലിം ഡേ പരിപാടി അഴിത്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പിവി മുഹാജിര്‍ ഉദ്‌ഘാടനം ചെയ്തു.സ്വദര്‍ മുഅല്ലിം ടികെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അടക്കാതെരു അദ്ധ്യക്ഷത വഹിച്ചു.

റഫീഖ് ഫൈസി, റെയ്ഞ്ച് സെക്രട്ടറി ശൗഖത്ത് ഫൈസി,അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഉനൈസ് ഫൈസി, മുജീബ് മുസ്ലിയാര്‍, അശ്റഫ് മുസ്ലിയാര്‍ എന്നിവർ സംസാരിച്ചു.ചടങ്ങിൽ മദ്റസയിലെ എല്ലാ ഉസ്താദുമാരേയും ഷാള്‍ അണിയിച്ച് ആദരിച്ചു. മദ്റസ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള മുഅല്ലിം ഡേ കവറിന്റെ വിതരണോദ്‌ഘാടനം മുഹാജിര്‍ നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130890/samastamuallimdaycelebration-and-parentmeeting-was-held)