---
title: "വടകരയില്‍ മന്ത്രി റിയാസിന്റെ  മിന്നല്‍ പരിശോധന  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി"
english_title: "Lightning inspection of Minister Riyaz in Vadakara Action against officials"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13090/lightning-inspection-of-minister-riyaz-in-vadakara-action-against-officials"
published_at: "2021-11-27T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1e51d3b5c4_riyas pwd .jpg"
keywords: []
---

# വടകരയില്‍ മന്ത്രി റിയാസിന്റെ  മിന്നല്‍ പരിശോധന  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

> **Lead Summary:** വടകര: വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മദ്യകുപ്പികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടക്കും.

## Article Content

വടകര: വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ മദ്യകുപ്പികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടക്കും.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നെന്നും റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായായെന്നും മന്ത്രി പറഞ്ഞു.

ഉ ത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ വ്യക്തമാക്കി. 2011 വടകരയില്‍ നടന്ന പോസ്റ്റ് ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ വടകര കോടതിയില്‍ ഹാജാകാന്‍ വേണ്ടിയായിരുന്നു മന്ത്രി വടകരയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13090/lightning-inspection-of-minister-riyaz-in-vadakara-action-against-officials)