---
title: "#vatakara |ജെഎച്ച്ഐ ബിജു പാലേരിക്ക് ജനകീയ യാത്രയയപ്പ് നൽകി "
english_title: "#bidsfarewell to #JHIBijuPaleri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130934/bidsfarewell-to-jhibijupaleri"
published_at: "2023-07-16T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b407c9a43ca_yathrayayapp.jpg"
keywords: []
---

# #vatakara |ജെഎച്ച്ഐ ബിജു പാലേരിക്ക് ജനകീയ യാത്രയയപ്പ് നൽകി 

> **Lead Summary:** **ഏറാമല: **ഓർക്കാട്ടേരി സിഎച്ച്സിയിൽ നിന്ന് ആറു വർഷത്തെ സുതുത്യഹമായ സേവനം അനുഷ്ടിച്ച് സ്ഥലം മാറി പോകുന്ന ജെഎച്ച്ഐ ബിജു പാലേരിക്ക് ഏറാമല ഗ്രാമ പഞ്ചായത്ത് 4, 5, 6 നിവാസികൾ ചേർന്ന് ജനകീയ യാത്രയയപ്പ് നൽകി.

## Article Content

**ഏറാമല: **ഓർക്കാട്ടേരി സിഎച്ച്സിയിൽ നിന്ന് ആറു വർഷത്തെ സുതുത്യഹമായ സേവനം അനുഷ്ടിച്ച് സ്ഥലം മാറി പോകുന്ന ജെഎച്ച്ഐ ബിജു പാലേരിക്ക് ഏറാമല ഗ്രാമ പഞ്ചായത്ത് 4, 5, 6 നിവാസികൾ ചേർന്ന് ജനകീയ യാത്രയയപ്പ് നൽകി.

വാർഡ് മെമ്പർ സീമ തൊണ്ടായിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വടകര ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമ്യ കണ്ടിയിൽ, സിന്ധു കെ.പി എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തി.

ടി.എൻ പ്രകാശൻ, കെ.കെ ശശീന്ദ്രൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, കരുണൻ കുനിയിൽ, കോമത്ത് ഉസ്മാൻ ,കൃഷ്ണദാസ്, ഒ.കെ ലത, സുനിൽകുമാർ കെ (JH।) സുനിൽ എടേരിങ്കൽ, ഷാജി പടത്തല, ഷൈലജ, നിഖില എന്നിവർ സംസാരിച്ചു സമേഷ് കെ.പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130934/bidsfarewell-to-jhibijupaleri)