---
title: "#vatakara |ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ -കെ.കെ. ബാലൻ മാസ്റ്റർ "
english_title: "A #uniformcivilcode to divide the people of the #country #K.K.BalanMaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/130940/a-uniformcivilcode-to-divide-the-people-of-the-country-kkbalanmaster"
published_at: "2023-07-16T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4097153d6d_balanmaster.jpg"
keywords: []
---

# #vatakara |ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ -കെ.കെ. ബാലൻ മാസ്റ്റർ 

> **Lead Summary:** **വടകര: **ഏക സിവിൽ കോഡ് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംഘപരിവാർ ശക്തികൾ മുന്നോട്ടുപോകുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പറഞ്ഞു.

## Article Content

**വടകര: **ഏക സിവിൽ കോഡ് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി സംഘപരിവാർ ശക്തികൾ മുന്നോട്ടുപോകുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പറഞ്ഞു.

ഇത് രാജ്യത്തെ സാമുദായിക സൗഹാർദം തകർക്കാൻ ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന എൻ ഇ ബലറാമിന്റെ 29 മത് ചരമ വാർഷികദിനാചരണം വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനുസ്മരണ സമ്മേളനത്തിൽ പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ആർ ശശി, എൻ എം ബിജു, ഇ രാധാകൃഷ്ണൻ, സോമൻ മുതുവന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/130940/a-uniformcivilcode-to-divide-the-people-of-the-country-kkbalanmaster)