---
title: "എന്‍. കെ വൈദ്യര്‍ ട്രസ്റ്റിന് പാലിയേറ്റീവ് വാഹനം കൈമാറി"
english_title: "N. To K Vaidyar Trust Palliative vehicle handed over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13106/n-to-k-vaidyar-trust-palliative-vehicle-handed-over"
published_at: "2021-11-27T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1f79c2e394_kp kunnmmad kutti.jpg"
keywords: []
---

# എന്‍. കെ വൈദ്യര്‍ ട്രസ്റ്റിന് പാലിയേറ്റീവ് വാഹനം കൈമാറി

> **Lead Summary:** തിരുവള്ളൂര്‍: എന്‍.കെ വൈദ്യര്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് ഹോം കെയറിനായി തിരുവള്ളൂര്‍ തറോപൊയില്‍ ഷിജു വാഹനം കൈമാറി. ട്രസ്റ്റിനു വേണ്ടി കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ വാഹനം ഏറ്റുവാങ്ങി.

## Article Content

തിരുവള്ളൂര്‍: എന്‍.കെ വൈദ്യര്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് ഹോം കെയറിനായി തിരുവള്ളൂര്‍ തറോപൊയില്‍ ഷിജു വാഹനം കൈമാറി. ട്രസ്റ്റിനു വേണ്ടി കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ വാഹനം ഏറ്റുവാങ്ങി.

ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഗോപീ നാരായണന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ ടി കെ വേണു നന്ദിയും പറഞ്ഞു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കിടപ്പ് രോഗികള്‍ക്ക് ട്രസ്റ്റ് ഹോം കെയര്‍ പരിചരണം നല്‍കി വരുന്നുണ്ട്.

സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രവും, ഫിസിയോ തെറാപ്പിയും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ വളണ്ടിയര്‍മാരും നഴ്‌സുമടങ്ങുന്ന ടീം ആഴ്ചതോറും 20 ഓളം വീടുകളില്‍ രോഗീപരിചരണം നടത്തുന്നുണ്ട്.

18 യൂണിറ്റുകളിലായി 200 ലേറെ വീടുകളില്‍ വളണ്ടിയര്‍മാര്‍ രോഗമുള്ളവര്‍ക്ക് സാന്ത്വനമേകിക്കൊണ്ട് വീടുകള്‍ സന്ദര്‍ശിച്ച് വരുന്നു. ആകസ്മിക അപകടങ്ങളാലും കിടപ്പിലായവര്‍ക്ക് വേണ്ടി ഉദാരമതികളില്‍ നിന്നും ശേഖരിച്ച് ഉപകരണങ്ങള്‍ നല്‍കി വരുന്നുമുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13106/n-to-k-vaidyar-trust-palliative-vehicle-handed-over)