---
title: "#vatakara |കടിഞ്ഞൂൽ പ്രസവം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ആദ്യ പ്രസവം എടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു"
english_title: "#Protests intensify over not taking the #firstbirth at the #VatakaraGovtdistricthospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131066/protests-intensify-over-not-taking-the-firstbirth-at-the-vatakaragovtdistricthospital"
published_at: "2023-07-17T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4d5028693a_lokthanrikmahila.jpg"
keywords: []
---

# #vatakara |കടിഞ്ഞൂൽ പ്രസവം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ആദ്യ പ്രസവം എടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **വടകര: **ജില്ലാ ആശുപത്രിയായിട്ടും ആദ്യ പ്രസവം എടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. വർഷങ്ങൾക്ക് മുമ്പ് താലൂക്കാശുപത്രിയായിരുന്ന കാലത്ത് നിരവധി പ്രസവങ്ങൾ നടന്നിരുന്ന വടകര ജില്ലാ ആശുപത്രിയിൽ ആദ്യ പ്രസവം എടുക്കാത്തത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

## Article Content

**വടകര: **ജില്ലാ ആശുപത്രിയായിട്ടും ആദ്യ പ്രസവം എടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. വർഷങ്ങൾക്ക് മുമ്പ് താലൂക്കാശുപത്രിയായിരുന്ന കാലത്ത് നിരവധി പ്രസവങ്ങൾ നടന്നിരുന്ന വടകര ജില്ലാ ആശുപത്രിയിൽ ആദ്യ പ്രസവം എടുക്കാത്തത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പരിമിതമായ സൗകര്യങ്ങളും സ്റ്റാഫും ഉള്ള സമയത്ത് എല്ലാ പ്രസവങ്ങളും നടന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു ഡോക്ടർക്ക് നേരെ കൈയ്യേറ്റം നടന്നതിനെ തുടർന്ന് ഇവിടെ ഇത്തരം നിയന്ത്രണങ്ങൾ ഇവർ നടത്തുന്നതെന്നാണ് കരുതുന്നത്.അദ്യ പ്രസവം എടുക്കാതിരിക്കാൻ എന്ത് അധികാരമാണിവർക്ക് നിയമനടപടിയിലേക്ക് മഹിളാ ജനത. ഈ സമീപനം തിരുത്താത്ത പക്ഷം ആശുപത്രിക്ക് മുമ്പിൽ സമരം ചെയ്യാൻ ലോക് താന്ത്രിക് മഹിളാ ജനത വടകര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ജൂലായ് അവസാന വാരം പ്രക്ഷോഭം ആരംഭിക്കും. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുവദിക്കുക. രോഗികൾക്ക് ഒ.പി. ഷീറ്റ് നൽകുന്നതിലെ നിയന്ത്രണം ഉപേക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കും ലോക്താന്ത്രിക്ക് മഹിളാ ജനത വടകര മണ്ഡലം വൈസ് പ്രസിഡണ്ട് ബേബി ബാല ബ്രത്ത് അദ്ധ്യക്ഷത വഹിച്ചു.

എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, മഹിളാ ജനത മണ്ഡലം സെക്രട്ടറി എം.സതി, ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ, പ്രസാദ് വിലങ്ങിൽ, വടകര നഗരസഭാ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ രാജി തപതേരി ,ഏറാമല പഞ്ചായത്ത് അംഗം രമ്യ കണ്ടിയിൽ, പ്രസന്ന കെ.കെ. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131066/protests-intensify-over-not-taking-the-firstbirth-at-the-vatakaragovtdistricthospital)