---
title: "#vatakara |മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണം; കെകെ രമ എംഎൽഎയും പങ്കാളിയായി "
english_title: "#MuslimLeagueNationalHeadquarters Building #FundCollection #MLAKKRama also participated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131250/muslimleaguenationalheadquarters-building-fundcollection-mlakkrama-also-participated"
published_at: "2023-07-17T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b56207841a0_kkramafund.jpg"
keywords: []
---

# #vatakara |മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണം; കെകെ രമ എംഎൽഎയും പങ്കാളിയായി 

> **Lead Summary:** **വടകര: ** മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണത്തിൽ പങ്കാളിയായി വടകര എംഎൽഎ കെകെ രമയും. ഏറാമല പഞ്ചായത്ത് കുന്നുമ്മക്കരയിലെ 18 ആം വാർഡിൽ ഖാഇദേമില്ലത്ത് സെന്റർ ദേശീയ ആസ്ഥാനമന്ദിരം ഫണ്ട് സമാഹരണത്തിൽ ആണ് എംഎൽഎ പങ്കാളിയായത് .

## Article Content

**വടകര: ** മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണത്തിൽ പങ്കാളിയായി വടകര എംഎൽഎ കെകെ രമയും. ഏറാമല പഞ്ചായത്ത് കുന്നുമ്മക്കരയിലെ 18 ആം വാർഡിൽ ഖാഇദേമില്ലത്ത് സെന്റർ ദേശീയ ആസ്ഥാനമന്ദിരം ഫണ്ട് സമാഹരണത്തിൽ ആണ് എംഎൽഎ പങ്കാളിയായത് .

പതിനെട്ടാം വാർഡ് മെമ്പർ ടി എൻ റഫീഖിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കളും ഭാരവാഹികളും എംഎൽഎയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാനടിസ്ഥാനത്തിൽ മികച്ച മുന്നേറ്റം നടത്തുന്ന ഏറാമല പഞ്ചായത്തിൽ സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ജൂലൈ ഒന്നാം തിയ്യതി തുടക്കം കുറിച്ച ഫണ്ട് സമാഹരണം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കൃത്യതയോടയുള്ള പ്രവർത്തനം നടന്നു വരികയാണ്.

ഖാഇദേമില്ലത്ത് സെന്റർ ദേശീയ ഫണ്ട് സമാഹരണത്തിന് കെ കെ രമ എംഎൽഎയുടെ പങ്കാളിത്തം പ്രവർത്തകർക്ക് ആവേശം പകരും .മുസ്‌ലിം ലീഗ് 18 ആം വാർഡ് പ്രസിഡണ്ട് അഷ്‌റഫ്‌ ഇ. എം, ദുബൈ കെ. എം. സി. സി ഏറാമല പഞ്ചായത്ത് സെക്രട്ടറി സകരിയ മൊട്ടേമ്മൽ, മഹമൂദ് ചള്ളയിൽ, ഷാജഹാൻ മൊട്ടേമ്മൽ, മജീദ് വി. പി. കെ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131250/muslimleaguenationalheadquarters-building-fundcollection-mlakkrama-also-participated)