---
title: "കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി  വടകരയില്‍ തൊഴിലാളിക്കൂട്ടായ്മ"
english_title: "Workers' union in Vadakara in solidarity with farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13150/workers-union-in-vadakara-in-solidarity-with-farmers"
published_at: "2021-11-27T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a220450bc17_citu photo .jpg"
keywords: []
---

# കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി  വടകരയില്‍ തൊഴിലാളിക്കൂട്ടായ്മ

> **Lead Summary:** വടകര: രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്ക് അടിയറവെയ്ക്കുന്ന 3 കാര്‍ഷിക മാരണ ബില്ലുകള്‍പിന്‍വലിക്കാനാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന പ്രക്ഷോഭത്തിന്‌ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളിക്കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

വടകര: രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്ക് അടിയറവെയ്ക്കുന്ന 3 കാര്‍ഷിക മാരണ ബില്ലുകള്‍പിന്‍വലിക്കാനാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന പ്രക്ഷോഭത്തിന്‌ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളിക്കൂട്ടായ്മ സംഘടിപ്പിച്ചു.

കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് സി.ഭാസ്‌കരന്‍ മാസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ.കെ.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ. വിനു, വേണു കക്കട്ടില്‍ ,പി.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13150/workers-union-in-vadakara-in-solidarity-with-farmers)